ഇന്ത്യയിലെ എല്ലാ കംപ്യൂട്ടറുകളും ഇനി സർക്കാർ നിരീക്ഷണത്തിൽ

ഇന്ത്യയിലെ എല്ലാ കംപ്യൂട്ടറുകളും ഇനി സർക്കാർ നിരീക്ഷണത്തിൽ ..................... .................. ഫോൺ വി ളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില് ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്സികള്ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള് പിടിച്ചെടുക്കാനും ഇവര്ക്ക് അധികാരമുണ്ടാവും................................. ഇതുവഴി രാജ്യത്തെ പത്ത് ഏജന്സികള്ക്ക് കംപ്യൂട്ടറുകളില് നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള് വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും................................ രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലും കയറി പരിശോധന നടത്താന് രാജ്യത്തെ അന്വേഷണ ഏജന്സികള്ക്ക് സ്വാതന്ത്ര്യം നല്കി ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നല്കിയത്. ഇതുവഴി രാജ്യത്തെ 10 ഏജന്സികള്ക്ക് കംപ്യൂട്ടറുകളില് നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള് വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും................................ ഇന്റലിജന്സ് ബ്യൂറോ, നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്സ്, സിബിഐ, എന്.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല് ഇന്റലിജന്സ് (ജമ്മുകശ്മീരിലും നോര്ത്ത് ഈസ്റ്റിലും അസാമിലും മാത്രം), ഡല്ഹി പോലീസ് കമ്മീഷണര് എന്നിവയാണ് മന്ത്രാലയം നല്കിയ ഉത്തരവില് പറഞ്ഞിട്ടുള്ള ഏജന്സികള്. ഫോണ്വിളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില് ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്സികള്ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള് പിടിച്ചെടുക്കാനും ഇവര്ക്ക് അധികാരമുണ്ടാവും.