സായുധ പോലീസിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്ത്തകർ കീഴടങ്ങി

സായുധ പോലീസിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്ത്തകർ കീഴടങ്ങി തിരുവനന്തപുരം:സായുധ പോലീസിനെ ആക്രമിച്ച സംഭവം ഒളിവിലായിരുന്ന എസ്.എഫ്.ഐ പ്രവര്ത്തകർ പൂജപ്പുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി . തിരുവനന്തപുരത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസിനെ ആക്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്ത്തകരുഡെ അറസ്റ്റ് രേഖപ്പെടുത്തി . യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ വിദ്യാര്ത്ഥികളാണ് അറസ്റ്റിലായത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് എസ്.എഫ്.ഐ പ്രവര്ത്തകര് മര്ദ്ദിച്ചത്.ഏഴു പേർക്കെതിരെ കേസ് എടുത്തെങ്കിലും നടപടി പോലീസ് വൈ കിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട് . പുറത്തു വന്ന വീഡിയോ ഒരു സിപിഒ തിരിച്ചറിഞ്ഞിരുന്നു.സായുധ സേനങ്ങങ്ങൾക്കു പരിക്കേറ്റ സമയത്തു രണ്ടു എസ് ഐ മാർ സംഭവ സ്ഥലത്തുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാൻ ഇവർ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട് .മുഘ്യ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ശക്തമാകുന്നു .പ്രതികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംരക്ഷിച്ചതായും ആരോപണം .