നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചസംഭവം : ഇടതു വിദ്യാർഥി നേ താക്കളുടെ സസ്‌പെൻഷൻ ഒഴിവാക്കയത് വിവാദമാകുന്നു

നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചസംഭവം : ഇടതു വിദ്യാർഥി നേ താക്കളുടെ സസ്‌പെൻഷൻ ഒഴിവാക്കയത് വിവാദമാകുന്നു ................ നെയ്യാറ്റിന്‍കര: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ആക്രമിച്ചസംഭവം : ഇടതു വിദ്യാര്‍ഥി നേ താക്കളുടെ സസ്പെന്‍ഷന്‍ ഒഴിവാക്കി. .മര്‍ദനമേറ്റ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ സ്കൂള്‍ പിന്‍സിപ്പല്‍ വിളിച്ചു വരുത്തിയിരുന്നു ഇവരോട് പരാതി പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു . പല രെക്ഷ കര്‍ത്താക്കളും തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഭയന്ന് ആണ് ചിലര്‍ പരാതി പിന്‍ വലിച്ചത് . മര്‍ദനമേറ്റ എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളെ അറിയിക്കുകയോ അനുവാദം വാങ്ങാതെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നു രക്ഷകര്‍ത്താക്കള്‍ക്കു പരാതിയുണ്ട് ഇന്നലെ രാവിലെ പ്രിന്‍സിപ്പലിനെ കണ്ടു പരാതിയും പറഞ്ഞിരുന്നു .നീതി ലഭിച്ചില്ലെങ്കില്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുമെന്ന് ഇവര്‍ മാധ്യമങ്ങളെ അറിയിച്ചു . കഴിവുകെട്ട പി. ടി. എ.യുടെ പ്രവര്‍ത്തനമാണ് സ്കൂളിനു നാളിതു വരെയും ബുദ്ധിമുട്ടു ഉണ്ടാക്കുന്നതെന്ന് ബി .എഛ് .എസ്എസ് ലെ രക്ഷകര്‍ത്താക്കളുടെ ആക്ഷേപം . സ്കൂള്‍ തുറന്നു ഇത്രയും ദിവസമായിട്ടും പൊതുയോഗം വിളിക്കുകയോ പുതിയ പ്രേസിടെന്‍റിനെ തെരെഞ്ഞെടുക്കുകയോ നടന്നിട്ടില്ലെന്ന് മറ്റൊരു ആക്ഷേപം . വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട തിരിച്ചറിയല്‍ ഡിസംബര്‍ മാസമായിട്ടും കുട്ടികള്‍ക്ക് നല്‍കുന്നില്ല . ഇതിനെല്ലാം ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഇതിനു കൂട്ട് നില്‍ക്കുന്നതായി രക്ഷകര്‍ത്താക്കള്‍ പറയുന്നു .ഒരുവര്‍ഷം മുന്‍പ് ബി .എഛ് .എസ്എസ് ലെ ഇംഗ്ലീഷ് വിഭാഗം തീ വച്ച് നശിപ്പിച്ചിരുന്നു .അന്ന് സ്കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികളെ ചുറ്റി പ്പറ്റി അന്നുവേഷണം നടന്നിരുന്നു കുറ്റവാളികള്‍ സ്കൂളിലെ വിദ്യാര്‍ഥികളാണെന്നു പോലീസ് തിരിച്ചറിഞ്ഞിരുന്നു അറസ്റ്റ് ഉടന്‍ നടക്കുമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര എസ് ഐ ബിജേഷിനെ താല്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് ഉണ്ടായത് .ഇതിനു സ്കൂള്‍ പ്രിന്‍സിപ്പല്‍ മുന്‍കൈ എടുത്തതായി എബിവിപി ,കെ .എസ് യൂ യൂണിറ്റുകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട് . അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ നിലവാര തകര്‍ച്ച യിലേക്ക് ഇപ്പോഴത്തെ പി റ്റി ഐ കമ്മിറ്റി നയിക്കുകയാണെന്നും ഇതുവഴി സ്വ കാര്യ സ്കൂളുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാനുമാണ് പദ്ധതി .സ്കൂള്‍ എഛ് എം ,പ്രിന്‍സിപ്പല്‍ ഇവര്‍ സ്കൂളിനെ രണ്ടായി കാണുകയാണ് . സ്കൂളില്‍ ഒരുമിച്ചുള്ള അസ്സെംബ്ലി കൂടാറില്ല . സ്കൂള്‍ എഛ് എം ,പ്രിന്‍സിപ്പല്‍ തമ്മില്‍ കൊമ്പു കോര്‍ത്തിരിക്കുന്ന കാരണത്താല്‍ പ്ലസ് റ്റു വിദ്യാര്‍ഥികള്‍ ഇവിടെ അഴിഞ്ഞാടുകയാണ് . പ്ലസ് റ്റു വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ സ്കൂളിലെ പെരുമാറ്റം മറ്റു വിദ്യാര്‍ഥികള്‍ക്കു അരോചകമാകുന്നുണ്ട് .ഇതൊന്നും പ്രിന്‍സിപ്പലോ പി ടി എ യോ ശ്രദ്ധിക്കാറില്ല .പ്രിന്‍സിപ്പാലിന്‍റെയും ,പി ടി ഐ യുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയില്ലങ്കില്‍ സ്വകാര്യ സ്കൂളുകളിലേക്ക് വിദ്യാര്‍ഥികളെ മാറ്റുവാന്‍ രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിതരാകും .