ശമ്പള പരിഷ്കരണവും ഇന്‍ഷുറന്‍സും പ്രാബല്യത്തില്‍ കൊണ്ടുവരണം: കെ.ജി.ഒ.യു.

ശമ്പള പരിഷ്കരണവും ഇന്‍ഷുറന്‍സും പ്രാബല്യത്തില്‍ കൊണ്ടുവരണം: കെ.ജി.ഒ.യു.............. നെയ്യാറ്റിന്‍കര;;;;:ശമ്പള പരിഷ്കരണവും ഇന്‍ഷുറന്‍സും പ്രാബല്യത്തില്‍ കൊണ്ടുവരണം. കെ.ജി.ഒ.യു. നെയ്യാറ്റിന്‍കര കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കാലാനുസൃതമായി നടപ്പാക്കേണ്ട ശമ്പള പരിഷ്ക്കരണ നടപടികളും, ആരോഗ്യ ഇന്‍ഷുറന്‍സും അടിയന്തിരമായി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന പ്രസിഡന്‍റ് എസ്.അജയന്‍ ആവശ്യപ്പെട്ടു.കേരളം കണ്ട ഏറ്റവും വലിയ സ്വാച്ഛാതിപത്യപരമായ 'സാലറി ചലഞ്ച് ഉത്തരവും 'അന്യായമായ സസ്പെന്‍ഷനുകളും, തലങ്ങും വിലങ്ങുമുള്ള ജീവനക്കാരുടെ സ്ഥലം മാറ്റവുമൊക്കെ ജനാധിപത്യ ഗവണ്‍മെന്‍റുകള്‍ക്ക് ഭൂഷണമല്ല. സാധാരണക്കാരും, കര്‍ഷകരും, തൊഴിലാളികളും, ചെറുകിട വ്യവസായികളും സംതൃപ്തരായാല്‍ മാത്രമേ ഭരണ ചക്രത്തിന്‍റെ സാന്നിധ്യം വെളിവാകു. സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത സാങ്കേതിക മികവിന്‍റെ സംയോജിപ്പിക്കലിലൂടെ നൂലാമാലകളും സങ്കീര്‍ണ്ണതയും ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായി യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്ന് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് എസ്.അജയ്യന്‍.കെ.ജി.ഒ . യു.നെയ്യാറ്റിന്‍കര താലൂക്ക് മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്‍റ് എസ്.ഒ.ഷാജികുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളായ റ്റി.എ പത്മകുമാര്‍, ഡോ.റ്റി.രാധാകൃഷ്ണന്‍ ,എസ്.സുനില്‍കുമാര്‍, ബി.എല്‍ അനില്‍ കുമാര്‍, ഡോ.എ.മുത്തുകുമാര്‍, എ.നൗഫല്‍, ജി.ദിലീപ്, എ നിസാമുദ്ദീന്‍, ജി.എന്‍.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ താലൂക്ക് ഭാരവാഹികളായി എസ്.ഒ ഷാജികുമാര്‍ (പ്രസിഡന്‍റ്) എ.ഹരിന്‍ ബോസ്, മാരായമുട്ടം ജോണി (വൈസ് പ്രസിഡന്‍റ് മാര്‍), ജി.എസ് ഹരികുമാര്‍ (സെക്രട്ടറി), കെ.സുനില്‍കുമാര്‍, എസ്.കെ സുരേഷ്കുമാര്‍ (ജോ. സെക്രട്ടറിമാര്‍) ഐ.എല്‍.ഷെറിന്‍ (ട്രഷറര്‍) ജി.വി.ലതകുമാരി (വനിതാ ഫോറം കണ്‍വീനര്‍) എല്‍.ജെ .റോസ്മേരി, ജെ.സി.രമണി റോസ് (ജോയിന്‍റ് കണ്‍വീനേഴ്സ് ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.