നെയ്യാറ്റിന്കര: പരിമിതികളില് ഒതുങ്ങി തിരുവനന്തപുരം ജില്ലാ കലോത്സവം. ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന് നെയ്യാറ്റിന്‍കര ഒരുങ്ങി. 89എന്‍പത്തൊന്‍പതാമത് ജില്ലാ കലോത്സവമാണ് ഈ വര്‍ഷം നെയാറ്റിന്‍കരയില് വച്ച് നടക്കുന്നത്. പത്തു ഇടങ്ങളിലായി പതിനേഴ് വേദികളിലാണ് മത്സരങ്ങള് അരങ്ങേറുന്നത് .കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതമാണ് ആര്‍ഭാടങ്ങളില്ലാതെ കലോത്സവം നടത്താന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.ഈ വര്‍ഷത്തെ കലോത്സവത്തില് ഉത്ഘാടന സമ്മേളനം, സമാപന സമ്മേളനം, ട്രോഫി വിതരണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുന് വര്‍ഷങ്ങളില് നാലു ദിവസങ്ങളില് പതിനേഴ് കമ്മിറ്റികള് ചേര്‍ന്നാണ് കലോത്സവം നടത്തിയിരുന്നത്.ഈ വര്‍ഷത്തെ കലോത്സവത്തിന് യു.പി.വിഭാഗത്തെ ഒഴിവാക്കുകയും ദിവസം രണ്ടായും കമ്മിറ്റി ഏഴായും ചുരുങ്ങി.മുന്‍വര്‍ഷങ്ങളില് ഉണ്ടായിരുന്നതിനേക്കാള് അറുപത് ശതമാനം ഫണ്ട് മാത്രമാണ് ഈ വര്‍ഷം വിനിയോഗിക്കുന്നത്. മത്സരങ്ങളുടെ നടത്തിപ്പ് അധ്യാപക സംഘടനയായ കെ.എസ്.ടി.എ യും ഭക്ഷണക്രമീകരണങ്ങള് കെ.പി.എസ്.ടി.എ യും, പന്തല് ക്രമീകരണങ്ങള് എ.കെ.എസ്.റ്റി.എ യുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. ഒരു നേരം അയ്യായിരത്തോളം പേരുടെ ഭക്ഷണമാണ് നെയ്യാറ്റിന്‍കര ഗേള്‍സ് സ്കൂളില് ഒരുക്കുന്നത് എന്ന് മുഖ്യ പാചകക്കാരനായ കഞ്ചാം പഴിഞ്ഞി ആന്‍റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ആദ്യത്തെ മത്സര ഭലം പുറത്തു വന്നു .കുച്ചുപ്പുഡിയില് ഹൈ സ്കൂള് വിഭാഗത്തില് മാധവ് ഈശ്വർ . ഒന്നാമതെത്തി .ഹയര് സെക്കന്‍ഡറി വിഭാഗം ഉപകരണ സംഗീതത്തില് ശ്രീലക്ഷ്മി വി .എസ് . കന്യ കുളങ്ങര ഹയര് സെക്കന്‍ഡറിസ്കൂളിലെ പ്ലസ് വണ് വിദ്യാര്‍ഥിനിയാണ് .കൂടാതെ കന്നഡ പദ്യ പാരായണത്തില് ശ്രീലക്ഷ്മി ഒന്നാമതെത്തി .കലോത്സവം വേദികളില് സെന്‍റ് തെരേസാസ് കോന്‍വെന്‍റില് ചെറിയ പ്രതിക്ഷേതം ഉണ്ടായി .ചെറിയ മുറിയില് മാപ്പിള പ്പാട്ട് നടത്താന് തുടങ്ങിയതാണ് പ്രതിക്ഷേതത്തിനു ഇടയാക്കിയത് . തിരുവനന്തപുരം ഡി ഡി ഇടപെട്ട് വലിയ ഹാളിലേക്ക് മാറ്റി പ്രശ്നം പരിഹരിച്ചു . ഫോട്ടോ : കുച്ചുപ്പുഡിയില് ഹൈ സ്കൂള് വിഭാഗത്തില് ഒന്നാമത് എത്തിയ മാധവ് ഈശ്വർ . ഫോട്ടോ ഹയര് സെക്കന്‍ഡറി വിഭാഗം ഉപകരണ സംഗീതത്തില് ഒന്നാമത് എത്തിയ ശ്രീലക്ഷ്മി വി .എസ്