2.053 kg കഞ്ചാവുമായി തോക്ക് അനിയും സംഘവും എക്സ് ഐസ് പിടിയിൽ നെയ്യാറ്റിൻകര:2.053 kg കഞ്ചാവുമായി തോക്ക് അനിയും സംഘവും എക്സ് ഐസ് പിടിയിൽ നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ Y. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ മാമ്പഴക്കര കല്ലുപാലത്തിന് സമീപത്ത് വച്ച് 2.053 kg കഞ്ചാവുമായി കേരളത്തിലെ നിരവധി അബ്കാരി ,NDPS ,ക്രിമിനൽ കേസുകളിലും കൊലപാതക കേസിലും പ്രതിയായ തോക്ക് അനി എന്ന് വിളിക്കുന്ന 49 വയസുള്ള മാമ്പഴക്കര അനിൽകുമാറിനെയും കൂട്ടുപ്രതികളായ പെരുമ്പഴുതൂർ സ്വദേശികളായ 20 വയസുള്ള അനീഷിനെയും 53 വയസുള്ള റോബിൻസണെയും അറസ്റ്റ് ചെയ്തു. ബാലരാമപുരം ,കാട്ടാക്കട ,നെയ്യാറ്റിൻകര ഭാഗങ്ങളിൽ സ്കൂൾ-കോളേജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്തുന്നതിനു വേണ്ടിയാണ് തമിഴ്നാട്ടിൽ നിന്നും ടി പ്രതികൾ കഞ്ചാവ് എത്തിച്ചിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ Y. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന സംയുക്തറെയ്ഡിൽ സർക്കിളിലെ ഇൻസ്പെക്ടർ V. കോമളനും പാർട്ടിയും നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ U.ഷാനവാസും പാർട്ടിയും കാട്ടാക്കട റേഞ്ച് ഇൻസ്പെക്ടർ B.R. സ്വരൂപും പാർട്ടിയും പങ്കെടുത്തു. പാർട്ടിയിൽ IB യിലെ പ്രിവന്റീവ് ഓഫീസർ K .ഷാജു ,പ്രിവൻറിവ് ഓഫീസർമാരായ S. ഗോപകുമാർ ,R .രതീഷ് ,S .സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ V .A . വിനോജ് ,നന്ദകുമാർ ,രഞ്ചിത്ത് , അഖിൽ ,ഹരിപ്രസാദ് ,E .A .അരുൺ ,വിശാഖ് ,പ്രശാന്ത്ലാൽ ,ശങ്കർ ,രാജീവ് ,T .വിനോദ് ,സതീഷ്കുമാർ ,ഷംനാദ് ,ഹർഷകുമാർ ,രജിത്ത്, R .രാജേഷ് ,S.S. സൂരജ് ഡ്രൈവർ ടോണ എന്നിവർ പങ്കെടുത്തു