ഹരത്താൽ നെയ്യാറ്റിൻകരയിൽ ഭാഗികം ബാലരാമപുരത്തു ബസ്സിനു നേരെ കല്ലേറ്;സ്ഥലത്തു സംഘർഷം

ഹരത്താൽ നെയ്യാറ്റിൻകരയിൽ സമ്മിശ്ര പ്രതികരണം ; ബാലരാമപുരത്തു ബസ്സിനു നേരെ കല്ലേറ്;സ്ഥലത്തു സംഘർഷം നെയ്യാറ്റിൻകര : ഇന്നലെ നടന്ന ഹരത്താൽ നെയ്യാറ്റിൻകരയിൽ സമ്മിശ്ര പ്രതികരണം .കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു .ഇരു ചക്ര വാഹങ്ങൾ ഒഴികെ വലിയ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല .കെ ..എസ് .ആർ .ടി .സി .ബസ്സുകൾ നിർത്തി വച്ചു .ഓട്ടോ റിക്ഷകൾ സമരാനുകൂലികൾ തടഞ്ഞു . .യാത്രക്കാർ വലഞ്ഞു .ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥാ നടത്തി റോഡ് ഉപരോധിച്ചു . ബാലരാമപുരത്തു ഹര്ത്താല് മായി ബന്ധപ്പെട് ബസ്സിനു നേരെ കല്ലേറ്.: സ്ഥലത്തു സംഘർഷം. കഴിഞ ദിവസം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട് ശശികല റ്റിച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ പാപ്പനംകോട ഡിപ്പോയിലെ ആർ.റ്റി. 786 നമ്പർ കിഴക്കേക്കേട്ട - മരുതത്തൂർ ബസ്സിന് നേരെ യാണ് ബാലരാമപുരം ജംഗ്ഷനടുത്ത് വച്ച് ബൈക്കിൽ വന്ന രണ്ട് പേർ കല്ലെറിഞ്ഞ തു്. കല്ലേറിൽ ബസ്സിന്റെ മുൻവശo ഗ്ലാസപൂർണ്ണമായി കേട് പറ്റി. ബാലരാമപുരം പോലീസ് കേസ രജിസ്റ്റർ ചെയ്തു . ഇന്നലെ ഉച്ചയ്ക്ക് 12 മണിയേടെ സി പി എം നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ ചാലിയാർ സ്ട്രീറ്റിലൂടെ വഴി കടന്ന് പോകുന്നതുമായി ബസപ്പെട് വീണ്ടും സംഘർഷം ഉടലെടുത്തു. ഹർത്താൽ അനുകൂലികൾ ചാലിയാർ തെരുവിനുള്ളിൽ നാമജപo ആരംഭിച്ചു. സി പി എം ന്റെ ജാഥഹർത്താൽ അനുകൂലികൾ തടഞ്ഞു. നെയ്യാറ്റിൻകര ഡി.വൈ. എസ്.പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലിസ് സന്നാഹം സ്ഥലത്തു നില ഉറപ്പിച്ചു.സംഘർഷം ഒഴിവാക്കാൻ ഡി.വൈ.എസ്.പി ഇരുവിഭാഗക്കാ രുമായി ചർച്ച നടത്തി. ഒടുവിൽ ഒരു മണിയോടെ . സി പി എം ജാഥ ദേശീയ പാതയിലൂടെ കടന്ന് പോകാൻ തീരു മാ നമായി. ബാലരാമപുരം എസ്.എച്ച് ഓ പ്രദീപ് കുമാർ, പുവ്വാർ എസ്.എച്ച്‌. ഓ.രാജ് കുമാർ, നരുവാമൂട് എസ് എച്ച്.ഓ. പ്രസാദ്.തുടങ്ങിയവരും വനിതാ എസ്.ഐ.തങ്കത്തിന്റെ നേതൃത്വത്തിൽ വനിതാ പോലിസും രംഗത്ത് ഉണ്ടായിരുന്നു. ഫോട്ടോ .: ഹർത്താലിനോടനുബന്ധിച്ചു ബാലരാപുരം ചാലിയാർ സ്ട്രീറ്റിൽ സി പി എം .പ്രവർത്തകരും , ശബരിമല കർമ്മസമിതികാരും തമ്മിലുണ്ടായ തർക്കം ഡി.വൈ.എസ്.പി.സുരേഷ് കുമാർ സംസാരിച്ച് പരിഹരിക്കുന്നു '