നെയ്യാറ്റിൻകര :മകൻ അമ്മയെ അടിച്ചു കൊന്നു എന്നു നാട്ടിൽ പരന്ന വാർത്ത തുടക്കത്തിൽ പോലീസ് നിഷേധിച്ചിരുന്നു .പ്രതിയായ മകനെ അറസ്റ്റ് ചെയ്തതോടെ പോലീസ് ഔദ്യോഗികമായി വിവരം പുറത്തു വിട്ടു .അടിച്ചും തൊഴിച്ചുമാണ് മകൻ സ്വന്തം അമ്മയുടെ ഘാതകനായത് .നെയ്യാറ്റിൻകര തൊഴുക്കൽ പുതുവൽ പുത്തൻ വീട്ടിൽ ശാന്തയുടെ മകൾ ശ്രീലത 45 ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അന്നുവേഷണത്തിലാണ് അടിച്ചും ചവിട്ടിയുമാണ് മരണം സംഭവിച്ചതെന്ന് ബോധ്യപ്പെട്ടത് .മരണപ്പെട്ട ശ്രീലതയുടെ മകൻ മണികണ്ഠൻ 22 നെ ഇന്നലെ റിമാൻഡ് ചെയ്തു .കഴിഞ്ഞ വ്യാഴാഴ്ച 2 മണിക്കാണ് ശ്രീലതയെ മരിച്ച നിലയിൽ കണ്ടെത്തിയത് .പോസ്റ്റ്മാർട്ടം റിപ്പോർട്ടും മകൻ മണികണ്ഠൻറെ വെളിപ്പെടുത്തലും പോലീസ് അന്നുവേഷണം എളുപ്പമായി . മകൻ അമ്മയെ അടിച്ചു കൊന്നു എന്ന് നാട്ടിൽ വാർത്ത പരന്നതോടെ മണികണ്ഠനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .ശ്രീലതയും മകൻ മണികണ്ഠനും രണ്ടാനച്ചനും കൂടി തൊഴുക്കലെ വീട്ടിൽ മദ്യപാനവും വഴക്കുണ്ടാക്കലും പതിവായിരുന്നു എന്ന് നാട്ടുകാർ . മദ്യം സമ്മന്ദിച്ചു ഉണ്ടായ തർക്കത്തിൽ സുജാതയെ യുടെ വയറിൽ ചവിട്ടേറ്റിരുന്നു ആന്തരിക രക്ത സ്രാവമായിരുന്നു മരണത്തിനു കാരണം മെന്നു പോലീസ് .ഡി വൈ എസ് പി ഹരികുമാർ ,സി ഐ പ്രദീപ്കുമാർ ,എസ് ഐ സന്തോഷ് ,ഷാജഹാൻ,ഉണ്ണികൃഷ്ണൻ ,കൃഷ്ണകുമാർ തുടങ്ങിയവർ ആണ്വേഷന സംഗത്തിൽ ഉണ്ടായിരുന്നു .