പീഡന വീരൻ ഫ്രാങ്കോയെ തെളിവെടിപ്പിന് കൊണ്ടുവന്നു :ചോദ്യംചെയ്യൽ തുടരും.

പീഡന വീരൻ ഫ്രാങ്കോയെ തെളിവെടിപ്പിന് കൊണ്ടുവന്നു.ബിഷപ്പിന്റെ വസ്ത്രങ്ങൾ, നേരത്തേ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുക്കുന്നതിനായി ചോദ്യംചെയ്യൽ തുടരും..24 ന് കോടതിയിൽ ഹാജരാക്കും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നതായി അന്വേഷണ സംഘം പാലാ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി 13 വട്ടം പീഡിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജലന്തർ രൂപതയുടെ കീഴിൽ കുറവിലങ്ങാട് നാടുകുന്നിലുള്ള സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ഒന്നാം നിലയിലെ 20–ാം നമ്പർ മുറിയിലാണു പീഡനം നടന്നത്. 2014 മേയ് അഞ്ചു മുതൽ 2016 സെപ്റ്റംബർ 20 വരെ 13 വട്ടം പീഡിപ്പിച്ചു. കന്യാസ്ത്രീയെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 2014 മേയ് അഞ്ചിനു ബിഷപ് മിഷൻ ഹോമിൽ എത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു. അതിഥി മന്ദിരത്തിൽ താമസിച്ചു കന്യാസ്ത്രീയെ മുറിയിലേക്കു വിളിപ്പിച്ചു. ബിഷപ്പിന്റെ അധികാരത്തിലാണു വിളിച്ചു വരുത്തിയത്. കന്യാസ്ത്രീ അകത്തു കയറിയതോടെ ബിഷപ് മുറിയുടെ വാതിൽ കുറ്റിയിട്ടു. കന്യാസ്ത്രിയുടെ എതിർപ്പു വകവയ്ക്കാതെ പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാൽ നടപടി എടുക്കുമെന്നു പറഞ്ഞതിനു പുറമേ മരണഭയവും ഉണ്ടാക്കി. തുടർന്നുള്ള രണ്ടുവർഷം ഇതേ മുറിയിൽ താമസിച്ചു കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു റിപ്പോർട്ടിലുണ്ട്. ബിഷപ് നൽകിയ മൊഴികൾ നിലനിൽക്കുന്നതല്ല. പ്രധാന തെളിവുകളായ ബിഷപ്പിന്റെ വസ്ത്രങ്ങൾ, നേരത്തേ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുക്കുന്നതിനായി ചോദ്യംചെയ്യൽ തുടരും. കൂടുതൽ കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.