ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സഭാനടപടി. പ്രാർഥന, ആരാധന, കുർബാന തുടങ്ങിയ ചുമതലകളിൽ സിസ്റ്റർ ലൂസിക്കു വിലക്കേർപ്പെടുത്തി. സഭാ ചട്ടങ്ങൾ ലംഘിച്ചതിനാണു നടപടി. സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണു നടപടി. പത്തു കോടിയും മഠവും തുടങ്ങി ഒട്ടേറെ പ്രലോഭനങ്ങള്. ഇവയിലൊന്നും വീഴില്ലെന്നായപ്പോള് അപായപ്പെടുത്താനും ശ്രമമുണ്ടായി. മഠത്തില് ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് വാഹനത്തിന്റെ ബ്രേക്ക് കേടുവരുത്തിച്ചു. ഇവര്ക്ക് ചികിത്സാ സഹായം നിഷേധിക്കപ്പെട്ടു. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റോടെ മറ്റൊരു പ്രതിസന്ധിയിലേക്കുകൂടി വീഴുകയാണ് കേരളത്തിലെ ക്രൈസ്തവസഭകള്. വിരലിലെണ്ണാവുന്ന ചിലരുടെ ദുഷ്പ്രവൃത്തികള്മൂലം ആകെ പരിഹസിക്കപ്പെടുന്ന സ്ഥിതിയാണിപ്പോള്. മൂടിവെക്കാന് ശ്രമിച്ചതാണ് ഓരോ കേസിനെയും കൂടുതല് വഷളാക്കിയത്. തെറ്റുചെയ്യുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കാന് നേതൃത്വങ്ങള് ശ്രമിക്കുന്നുവെന്ന തോന്നല് സൃഷ്ടിക്കുന്നതാണ് സഭയെ പ്രതിരോധത്തിലാക്കിയത്