പത്താം ക്ലാസ്സ് വിദ്യാർഥികൾ യാത്രക്കിറങ്ങി ഇവരെ തിരക്കി പോലീസും രക്ഷകർത്താക്കളും

മാറനല്ലൂർ :പത്താം ക്ലാസ്സ് വിദ്യാർഥികൾ യാത്രക്കിറങ്ങി .......... ഇവരെ തിരക്കി പോലീസും രക്ഷകർത്താക്കളും............. ഞായറാഴ്ച രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ 4 വിദ്യാർഥികളെയാണ് പോലീസും രക്ഷകർത്താക്കളും തിരയുന്നത് .ഗൗരിനാഥ് ,ഗൗരിനന്ദൻ ,രാഹുൽ കൃഷ്ണ ,സന്ദീപ് എന്നീ പത്താം ക്ലാസ്സ് വിദ്യാർഥികൾ ഗോവക്ക് ടൂർ പോയതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാത്രമാണുള്ളത് .ഉയരൂട്ടമ്പലം സ്കൂളിലെ വിദ്യാർഥികളാണ്. മാറനല്ലൂർ പോലീസ് ക്രൈം നമ്പർ .768/2018 ആയി കേസ് എടുത്തിട്ടുണ്ട് .