എൽഡിഎഫ് ഹർത്താൽ തുടങ്ങി

എൽഡിഎഫ് ഹർത്താൽ തുടങ്ങി തിരുവനന്തപുരം: നോട്ട് പിൻവലിച്ചു രാജ്യത്തെ അരാജകത്വത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ, ആശുപത്രി, പാൽ, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്.