നാടൻ കള്ളന്മാർ ഇല്ല ; പുതിയ കൊള്ളക്കാരെ പോലീസിനറിയില്ല കൊള്ളക്കാർ കേരളത്തിലേക്ക് കാലം മാറി പോലീസും ഉണരേണ്ട സമയമായി . പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യിൽ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാർ കേരളത്തിൽ സജീവമാകുന്നുവെന്നാണു പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത് . കൂടുതൽ ക്രൂരന്മാരായ സംഘങ്ങൾ വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളൻമാരൊന്നുമല്ല സിനിമയെ വെല്ലുന്ന കൊള്ളക്കാരാണ് രാണ് ഇന്ന് കേരളത്തിൽ ഉളളത്. ഇന്ത്യക്കു വെളിയിൽ നിന്ന് പോലുമുണ്ടോ എന്ന് സംശയം .നേപ്പാൾ,ബംഗ്ലാദേശ് ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവർ. നിന്നു പോലും സംഘമായി കേരളത്തിലെത്തി കവർച്ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ സംഘങ്ങളുണ്ടന്നുപോലും .. വലിയ സംഘം ഒരുമിച്ചെത്തി ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഭാഗത്തുമായി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കണ്ണൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ വൻ കൊളളയിൽ നടുങ്ങിയിരിക്കുകയാണു സംസ്ഥാനം. വീട്ടുകാരെ കെട്ടിയിട്ടു മർദിച്ചു കവർന്നത് 30 പവനും 15,000 രൂപയും മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും. പുലർച്ചെ രണ്ടു മണിയോടെ മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണ് കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മാധ്യമ പ്രവർത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ മുഖംമൂടിധരിച്ച നാലു പേർ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുൻപു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമർദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായിൽ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേർത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂർ വീട്ടിനുള്ളിൽ അഴിഞ്ഞാടിയ നാലംഗ സംഘം വൻ കൊള്ള നടത്തിയാണു മടങ്ങിയത്. അകത്തു കയറിയ സംഘം രണ്ടു മണിക്കൂർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. ആക്രമണത്തിലും തിരിച്ചു പോക്കിലും സംശയമില്ലാത്തവിധം കൃത്യമായ നീക്കങ്ങൾ. പോകാൻ നേരം വിനോദ് ചന്ദ്രന്റെ കഴുത്തിനു വീണ്ടും മർദിച്ചു. പുലർച്ചെ നാലു മണിയോടെ രണ്ടു മണിക്കൂർ നീണ്ട കൊടും പീഡനങ്ങൾക്കു ശേഷം വിനോദ് ചന്ദ്രൻ പണിപ്പെട്ടു സ്വന്തം കയ്യിലെ കെട്ടഴിച്ചു. പിന്നെ കാലിലെയും. ജീവൻ നഷ്ടപ്പെട്ടില്ല എന്ന സമാധാനം മാത്രം. ഉടൻ സഹപ്രവർത്തകരെ വിളിച്ചു വിവരമറിയിച്ചു. സിറ്റി പൊലീസ് വീട്ടിലെത്തിയപ്പോഴാണു കവർച്ച പുറംലോകമറിയുന്നത്. വീടിന്റെ സുരക്ഷയിൽ സമാധാനിച്ചു കഴിയുന്നവരെ നടുക്കുന്നതാണു വെളുപ്പിനുണ്ടായ വൻ കവർച്ച. കൊള്ളയ്ക്കിടയിൽ അക്രമികളുടെ മർദനമേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. ജാഗ്രത വേണം,പോലീസ് നു 24 മണിക്കൂർ ഡ്യൂട്ടി യുടെ പേരിൽ അവരെ ക്രൂശിക്കരുത് .പകൽ ജോലി ചെയ്യുന്നവർക്ക് രാത്രിയും ജോലി നൽകി ബുദ്ധിമുട്ടിക്കരുത് .രാത്രി ഡ്യൂട്ടി ചെയ്യുന്നവർ പകൽ ഉറങ്ങട്ടെ .ജോലിചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം കൊടുത്തു ക്ഷീണിതരാക്കരുത് .മിക്ക പോലീസ് സ്റ്റേഷനിലും രാത്രി ഉറക്കമാണ് .ജനമൈത്രീ പോലീസ് പേപ്പറിൽ മാത്രം .വാർഡ് കമ്മിറ്റികൾ ഉണ്ടാവണം .രാത്രിയിൽ പോലീസിനെ സഹായിക്കാൻ റെസിഡന്റ്‌സ് ആസോസിയേഷൻ നും ചേരുന്നതിൽ തെറ്റില്ല . യാതൊരു പരിചയവും ഇല്ലാതാവാരാണ് എവിടെയും .ഒരു എസ് .ഐ ക്കും സ്റ്റേഷൻ പരിധിയിൽ എത്ര .നേപ്പാൾ,ബംഗ്ലാദേശ് ,ബംഗാൾ ,ആസ്സാം തുടങ്ങിയ ആന്യ സംസ്ഥാന ക്കാർ ഉണ്ടെന്നു അറിയില്ല .ssb ,sb തുടങ്ങിയ രഹസ്യ വിവരം ശേഖരിക്കുന്ന പോലീസിനും അറിയില്ല .ഹോട്ടൽ ,കോറികൾ ,നിർമ്മാണ മേഖല ഇവിടെല്ലാം ഇവരുണ്ട് .ജോലി നൽകുന്നവരുടെ പക്കലും വിവരമില്ല .ആളുകൾ മാറി മാറി വന്നു പോകുന്നു .ഇവരെല്ലാം മയക്കുമരുന്നിന് അടിമകളാണ് .പോലീസ് ജാഗ്രത പാലിക്കണം .ഇവരുടെ വിവരം ശേഖരിക്കണം .