സ്വാതന്ത്ര്യ സമര ചരിത്രത്തില് നെയ്യാറ്റിന്‍കരയുടെ നാമഥേയം തങ്കലിപി കളില്

സ്വാതന്ത്ര്യ സമര ചരിത്രത്തില് നെയ്യാറ്റിന്‍കരയുടെ നാമഥേയം തങ്കലിപി കളില്;;;;;;;;;; നെയ്യാറ്റിന്കര : 1938 ആഗസ്റ്റ് 31 (1114 ചിങ്ങം 15) ഇന്ത്യന് രാഷ്ട്രീയ സ്വാതന്ത്ര്യ സ്മരചരിത്രത്തില് നെയ്യാറ്റിന്‍കരയുടെ നാമഥേയംതങ്കലിപി കളില് എഴുതി ചേര്‍ക്ക പ്പെടുന്നതിന് കാരണമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിനമായിരുന്നു. ബ്രിട്ടീഷുകാരുടെ നിറതോക്കിനു മുന്നില് വിരിമാറുകാട്ടി ധീരമായി പോരാടി ജീവത്യാഗം ചെയ്ത ഏഴ് ധീരദേശാഭിമാനികളുടെ ഓര്‍മ്മ ദിനം. നെയ്യാറ്റിന്‍കര വെടിവെപ്പിന്‍റെ അനുസ്മണദിനം. ഇങ്ങനെ വിശേഷണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും ഇടയാക്കിയൊ രുദിനം മലയാളിയ്ക്ക് പകരം വെയ്ക്കാന് വേറൊന്നില്ല. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന് നെയ്യാറ്റിന്‍കര വെടിവെപ്പ് നല്‍കിയ സംഭാവന അതുല്യമാണ്. ബ്രിട്ടീഷ് പട്ടാളം സ്റ്റേറ്റ് കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തകരേയും നേതാക്കളെയും ഒന്നൊന്നായി കല്‍തുറുങ്കിലടച്ചും കൊണ്ടിരിക്കുന്ന കിരാതവാഴ്ചയുടെ നാളുകളാ യിരുന്നു അത്. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നു പട്ടം താണുപിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എന്.കെ.പത്മനാഭപിള്ളയെ പ്രസിഡന്‍റായി നോമിനേറ്റ് ചെയ്തിരുന്നു. നെയ്യാറ്റിന്‍കര കിഴക്കേ തെരുവിലെ എന്.കെ.പത്മനാഭപിള്ളയുടെ വീട്ടിലേയ്ക്ക് സി.ഐ.ഡി.സൂപ്രണ്ട് രാമന് പിള്ളയും ഇന്‍സ്പെക്ടര് എം.അച്ചുതനും കൂടി എത്തി. എന്.കെ. പത്മനാഭ പിള്ളയെ അറസ്റ്റ് ചെയ്യുന്നതിനായിരുന്ന ആ വരവ്. 1938 ആഗസ്റ്റ് 31-ാം തീയതി രാവിലെ എട്ടുമണിയ്ക്ക് നിയുക്ത സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡ ന്‍റിനെ അവര് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട് കാറില് പടവിള ചന്ത കവലയില് (ടി.ബി.ജംഗ്ഷന്) എത്തിയപ്പോള് എന്‍റെ സുഹൃത്തിനോട് ഒരു കാര്യം പറഞ്ഞ് ഏര്‍പ്പെടുത്താനുണ്ട് എന്നാവശ്യപ്പെട്ടു. എന്.കെ.പത്മനാഭപിള്ളയുടെ ആവശ്യം പരിഗണിച്ച് അവര് കാര് നിര്‍ത്തി പുറത്തിറങ്ങി നേരെ പോയത് വക്കീല് വാസുദേവന് പിള്ളയുടെ വീട്ടിലേയ് ക്കായിരുന്നു. സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ടിരുന്ന വക്കീല് വാസുദേവന്‍പിള്ളയെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ അധികാരത്തിന്‍റെ തലപ്പാവ് ഏല്‍പിക്കുകയായിരുന്നു എന്.കെ.പത്മ നാഭപിള്ളയുടെ ഉദ്ദേശം. തലപ്പാവ് ഏല്‍പ്പിച്ച് മൂവരും കവലയില് തിരിച്ചെത്തുമ്പോള് ജനങ്ങള് തടിച്ചു കുടിയിരുന്നു. ഇതിനോടകം കാട്ടു തീ പോലെ നാട്ടെങ്ങളും അറസ്റ്റ് വാര്‍ത്തപരന്നു. നെയ്യാറ്റിന്‍കരയിലെ സ്വതന്ത്ര്യ ദാഹികളുടെ ചോരതിളച്ചു പോലീസ് വാഹനം മറിച്ചിട്ട് കത്തിച്ചും. കലാപം ആളിപ്പടരുന്നത് മനഃസ്സിലാക്കിയ സി.ഐ.ഡി സൂപ്രണ്ട് രാമന് പിള്ള എന്.കെ.പത്മനാഭപിള്ളയെയും കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് ബസ് മാര്‍ഗ്ഗം കടന്നു. നെയ്യാറ്റിന്‍കരയില് പ്രക്ഷേഭം പൊട്ടിപുറപ്പെട്ട വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മേധാവി വാട്കീസിന്‍റെ നേതൃത്വത്തില് കുതിരപ്പട്ടാളം നെയ്യാറ്റിന്‍കര യിലേയ്ക്ക് പുറപ്പെട്ടു. ബാലരാമപുരത്തുവച്ചു ഈ കുതിരപ്പട്ടാളത്തെ കല്ലെറിഞ്ഞ് വിരട്ടി ഓടിക്കാന് ശ്രമിച്ചുവെങ്കിലും വാട്കീസ് വൈകുന്നേരത്തോടെ നെയ്യാറ്റിന്‍കരയിലെ ത്തി. അപ്പോള് സ്വതന്ത്ര്യ സമരഭടډാരും ജനങ്ങളും ബസ്റ്റാന്‍സ് (പഴയ ബസ്റ്റാന്‍സ്) ജംഗ്ഷ നില് തടിച്ചും കുടി നില്ക്കുകയായിരുന്നു. ജനക്കൂട്ടാത്തോട് പിരിഞ്ഞ് പോകാന് വാട്കീസ് ആജ്ഞാപിച്ചും സ്വതന്ത്ര്യത്തിന്‍റെ ആവേശയുര്‍ണത്തുന്ന മുദ്രാവാക്യങ്ങള് അന്തരീക്ഷത്തില് ഉയര്‍ത്തു. വാട്കീസ് കൂടുതല് രോഷാകുലാസായി. പിരിഞ്ഞ് പോകാന് വീണ്ടും വീണ്ടും ആജ്ഞാപിച്ചു കൊണ്ടിരിരുന്നു. വാട്കീസിനെയും പട്ടാളത്തെയും നേരിടാനൊരുങ്ങി യുവാക്കള് മുന് നിരയില് അണിനിരന്നു. ഇത് കണ്ട സായിപ്പ് തന്‍റെ നിറത്തോക്കില് നിന്ന് യുവാവിന്‍റെ നെഞ്ചിലേയ്ക്ക് വെടിയുതിര്‍ത്തു. അത്താഴമംഗലം രാഘവന് ആയിരുന്നു ആ യുവാവ്. തല്‍ക്ഷണം യുവാവ് അവിടെ പിടഞ്ഞു മരിച്ചു. ജനം പട്ടാളത്തിനു നേരെ കല്ലേറു നടത്തി. അതുമാത്രമായിരുന്നു അവരുടെ ആയുധം. പട്ടാളം വീണ്ടും വെടിവെയ്പ്പ് തുടര്‍ന്നു. വീണ്ടു ആറ് പേരെ കൂടെ വെടിയുണ്ടയ്ക്കിരയാക്കി. കൂട്ടത്തില് ഒരു സ്ത്രീയും. പരിക്കേറ്റവരെയും മരണപ്പെട്ടവരെയും നെയ്യാറ്റിന്‍കര ആശുപത്രിവരാന്തയില് നിരത്തി കിടത്തി. അവസാനശ്വാസത്തിനായും ദാഹജലത്തിനായും അവര് കേഴുന്നത് വാട്കീസും പട്ടാളവും നോക്കി രസിച്ചും. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി നമ്മുടെ മണ്ണില് പിടഞ്ഞ് വീണവര് അത്താഴമംഗലം രാഘവന്, (വീര രാഘവന്) കല്ലുവിള പൊടിയന്, നടൂര്‍ക്കൊല്ല കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂര് വാസുദേവന്, കാളി തുടങ്ങിയവായിരുന്നു. ആദ്യം വെടികൊണ്ട് വീണത് രാഘവനായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നെയ്യാറ്റിന്‍കരയിലെ വീരനായകനായി ഉയത്തപ്പെട്ടു. നെയ്യാറ്റിന്‍കര വെടിവെപ്പ് സ്വാതന്ത്ര്യ പോരാളികള്‍ക്കിടയില് ആവേശം ജ്വലിപ്പിച്ചു. കൂടുതല് പേര് തിരുവിതാംകൂര് സ്റ്റേറ്റ് കോണ്‍ഗ്രസ്സിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. പിന്നങ്ങോട്ട് സമരങ്ങളുടെ വേലിയേറ്റമായിരുന്നു. 1947 ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യമായി. സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷ കമ്മിറ്റി ഇന്നത്തെ സ്വദേശാഭിമാനി പാര്‍ക്കിനുള്ളില് ഒരു രക്തസാക്ഷി മണ്ഡപം പണിതു. ഇത് മാത്രമാണ് രക്തസാക്ഷികളെ അനുസ്മരിക്കാന് നെയ്യാറ്റിന്‍കരയില് ആകെയുള്ളത്. ധീര രക്തസാക്ഷികളുടെ സ്മൃതി മണ്ഡപം നവീകരിക്കുകയും ഏഴ് രക്തസാക്ഷികളെയും എക്കാലവും ഓര്‍മ്മിക്കാവുന്നതരത്തില് പ്രത്യേകം സ്ഥാനവും നല്‍കി നഗരസഭ അംഗീകരിക്കേണ്ടിരിക്കുന്നു