പ്രളയ ദുരിത മൊഴിഞ്ഞു ഡാളിക്ക് വീട്ടില് കയറണമെങ്കില് അധികൃതര് കനിയണം

പ്രളയ ദുരിത മൊഴിഞ്ഞു ഡാളിക്ക് വീട്ടില് കയറണമെങ്കില് അധികൃതര് കനിയണം ഡി .രതികുമാർ നെയ്യാറ്റിന്കര: പ്രളയ ദുരിത മൊഴിഞ്ഞു ഡാളിക്ക് വീട്ടില് കയറണമെങ്കില് അധികൃതര് കനിയണം. കേരളമാകെ എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകൾ വിട്ടു വീടുകളിലേക്ക് ചേക്കേറാൻ തുടങ്ങി . മഴയും, ജലനിരപ്പും കുറഞ്ഞുവെങ്കിലും ഓലത്താന്നിയിലെ ഡാളിക്ക് വീട്ടില് കയറുവാനാകില്ല. കഴിഞ്ഞ വര്ഷം ഡാളിയുടെ പ്രയത്നത്താല് നിര്മ്മിച്ച താല്കാലിക പാലം ദിവസങ്ങൾക്കു മുൻപ് നെയ്യാറിലെ ഒഴുക്കില് തകര്ന്ന നിലയിലാണ്. ഇരുപതിനായിരം രൂപ ചിലവാക്കിയായിരുന്നു പാലം നിര്മ്മിച്ചത്. ഇത് ഇവരുടെ വസ്തുവിലെ മരങ്ങള് മുറിച്ച് വിറ്റ് സ്വരൂപിച്ചതും , പെന്ഷന് തുകയും ചേര്ത്തായിരുന്നു. നിരവധി പേരുടെ സഹായവും ഇതിനു വേണ്ടി വന്നു. വാര്ഡ് കൗണ് സിലര് സുനിതയും രംഗത്തുണ്ടായിരുന്നു. നെയ്യാര് തുറന്നു വിട്ടപ്പോള് ഡാളിയമ്മു മ്മയെ ഓലത്താന്നിയിലെ വീട്ടില് നിന്ന് മാറ്റി ഇവരുടെ സഹോദരി മേരിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഡാ ളി യെ മാറ്റിയപ്പോൾ ഇവരുടെ വളർത്തു നായ്ക്കൾ തുരുത്തിൽ ഒറ്റപ്പെട്ടു കഴിയുകയാണ് .നായ്ക്കൾക്കു ഭക്ഷണം ലഭിച്ചിട്ട് ആശ്ചകളോളം ആയി രണ്ടു നായ്ക്കളും മുഴു പട്ടിണിയിലാണ് . നെയ്യാറില് ക്രമാതിതമായി വെള്ളമുയര്ന്നപ്പോള് ഇവരുടെ സ്ഥലം ഒലിച്ചുപോകുമെന്ന് വിശ്വാസിച്ചുവെങ്കിലും , വീടുംസ്ഥലവും കുഴപ്പമില്ലാതെ തുടരുന്നു. താല്ക്കാലിക പാലം പുനരൂദ്ധരി ച്ചാല് ഡാളിക്ക് വീട്ടിലെത്താം. എല്ലാ ദുരിത ബാധിതർക്കും വേണ്ട സഹായങ്ങൾ അധികാരികൾ എത്തിക്കുന്നുണ്ട് .വീട് ശുചീകരണം ,വഴി നിർമാണം ,മരുന്ന് വിതരണം എല്ലാം പൊടി പൊടിക്കുന്നുണ്ട് . മൂന്ന് പതീറ്റാണ്ടായി നെയ്യാറിനെ കാർന്നു തിന്ന മണലൂറ്റ് സംഘത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി യുടെ കാര്യത്തിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകർക്ക് അമർഷമുണ്ട് .നെയ്യാറ്റിൻകരയിലെ ക്യാമ്പുകളിൽ ദുരിത സഹായ മെത്തി ക്കാൻ സന്നദ്ധ പ്രവർത്തകർ ഉണ്ടായിരുന്നു എന്നാൽ ഡാളിയെ ഇവരും തിരിഞ്ഞു നോക്കിയില്ല. കേരളത്തിലെ ദൂരിത ബാധിത പ്രദേശങ്ങളില് ഉള്ളര്ക്കെല്ലാം വസ്ത്രം, ഭക്ഷണവും, മരുന്നും മറ്റുസാമഗ്രികളും ലഭിച്ചപ്പോള് 84 - കാരി ഡാളിയെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ഡാളി പറയുന്നത്