മാവോയിസ്റ്റുകളെ പോലീസ് കൊന്നത് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

നിലമ്പൂർ ഏറ്റുമുട്ടൽ: മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പെരിന്തൽമണ്ണ സബ് കളക്ടർക്കാണ് ചുമതല. സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്‌തമായതിനെ തുടർന്നാണ് നടപടി.നിലമ്പൂരിലെ ഏറ്റുമുട്ടലിനേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളെ പോലീസ് കൊന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കു കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു