കന്യാസ്ത്രീയുടെ ലൈംഗികപീഡനപരാതിയില് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നു ചോദ്യം ചെയ്തേക്കില്ലതിങ്കളാഴ്ച ത്തേ ക്കു മാറ്റി . ഞായറാഴ്ചയായതിനാല് കുര്ബ്ബാനയില് പങ്കെടുക്കാന് ബിഷപ്പ് ഹൗസ് പരിസരത്തെ സേക്രഡ് ഹാര്ട്ട് ദേവാലയത്തിലെത്തുന്ന വിശ്വാസികള് പ്രശനങ്ങളുണ്ടാക്കിയേക്കാമെന്ന് അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ക്രമസമാധാന പ്രശ്നങ്ങള് ഒഴിവാക്കണമെന്ന പഞ്ചാബ് പോലീസിന്റെ നിര്ദ്ദേശം കൂടി പരിഗണിക്കുമ്പോള് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കന്യാസ്ത്രീകളുടേയും വൈദികരുടേയും മൊഴിയെടുപ്പ് തുടരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച്ച ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി ...... കന്യാസ്ത്രീകളുടെ മൊഴിയെടുത്തു .മദര് ജനറാള് സിസ്റ്റര് റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെര്ജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.എട്ടു മണിക്കൂര് നീണ്ട മൊഴിയെടുപ്പില് ഇവര് ബിഷപ്പിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല് മഠത്തിലെ കംപ്യൂട്ടറുകളില്നിന്ന് ലഭിച്ച ഡിജിറ്റല് തെളിവുകള് ബിഷപ്പിനെതിരാണ്. ഇന്ന് രാവിലെ മഠത്തിലെത്തി അന്വേഷണ സംഘം ഡിജിറ്റല് . തെളിവെടുപ്പ് പൂര്ത്തിയാക്കാന് ശ്രമിക്കും. വിവിധ കാരണങ്ങളാല് സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുക്കുന്നുണ്ട്. പാസ്റ്ററല് . കൗണ്സില് ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകളുടെ നിര്ണായക വെളിപ്പെടുത്തല് 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരില് ബിഷപ്പ് നടത്തിയിരുന്ന പ്രാര്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള് മൊഴി നല്കിയിരിക്കുന്നത്. ജലന്ധര് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിര്ണായക മൊഴി. 'ഇടയനോടൊപ്പം ഒരു ദിവസം' . എന്ന പേരില് ബിഷപ്പ് നടത്തിയിരുന്ന പ്രാര്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള് മൊഴി നല്കിയിരിക്കുന്നത്. പ്രാര്ഥനയുടെ പേരില് അര്ധരാത്രിയില് പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്പ്പുകള് ഉയര്ന്നതോടെ നിര്ത്തിവച്ചതായും കന്യാസ്ത്രീകള് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് , കന്യാസ്ത്രീകള് മൊഴി നല്കിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള് അന്വേഷണസംഘത്തിനു മുമ്പാക... ഈ കന്യാസ്ത്രീകള് നല്കിയിരിക്കുന്ന മൊഴികള്. മദര് ജനറാള് ഉള്പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച അന്വേഷണസംഘം എടുത്തത്.. ഇതില് നാലു പേരാണ് ബിഷപ്പിനെതിരേ മൊഴി നല്കിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) . എന്ന പരിപാടി ആവിഷ്കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്. പകല് മുഴുവന് ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള് പ്രാര്ഥനാ യജ്ഞത്തില് പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള് ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില് വ്യവസ്ഥയുണ്ടായിരുന്നു. അര്ധരാത്രിയില് വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി . വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകള് മൊഴി നല്കിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പില്നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള് മൊഴി നല്കിയിട്ടുണ്ട്. കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നല്കി. കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന മൊഴികളാണ് ഇവരും ...... നല്കിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്. ഇതിനോടകം .. തന്നെ പരിപാടിയെ കുറിച്ച് വ്യാപകമായി ആക്ഷേപമുയരുകയും സഭാനേതൃത്വം ഇടപെട്ട് പരിപാടി നിര്ത്തിവയ്ക്കുകയുമായിരുന്നു