എക്‌സ്ഐസ് ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി

എക്‌സ് ഐസ് ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി നെയ്യാറ്റിൻകര :നെയ്യാറ്റിൻകര റേഞ്ച് എക്‌സൈസ് പാർട്ടിയും ചേർന്ന് വാഹനപരിശോധനക്കിടെ നെയ്യാറ്റിൻകര SBI ജംഗ്ഷനിലുള്ള ബാങ്കിന്റെ ശാഖയ്ക്കു സമീപം വച്ച് രാവിലെ 7.10 മണി ക്ക് എറണാകുളം ജില്ലയിൽ ആലുവ , കറുകുറ്റി , കാളമ്പപറമ്പിൽ വീട്ടിൽ പത്രോസ് മകൻ 49വയസ്സുള്ള സെബി എന്ന ആളിൽ നിന്നും മതിയായ രേഖകളോ ബില്ലോ ഇല്ലാതെ നികുതി വെട്ടിച്ചു കടത്തിക്കൊണ്ട് വന്ന ഒന്നേമുക്കാൽ കിലയോളം സ്വർണാഭരണങ്ങൾ പിടിച്ചെടുത്ത് GST വകുപ്പിന് കൈമാറി. പട്രോളിംഗ് പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ U.ഷാനവാസ്, പ്രിവന്റീവ് ഓഫീസർമാരായ R.രതീഷ്,S.സനൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ M.വിശാഖ്,R.രാജീവ്,P.ശങ്കർ,V.V.വിനോദ്, S.S.ബിജുകുമാർ,S.ബിജു, വിഷ്ണു എന്നിവർ പങ്കെടുത്തു.മാർക്കറ്റിൽ ഉദ്ദേശം അരക്കോടിയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. സ്വർണം നെയ്യാറ്റിൻകര യിലുള്ള സ്വർണ്ണക്കടയിൽ കൊടുക്കുവാൻ കൊണ്ടുവന്നതാണ് .സ്വർണ്ണം തൂക്ക് നോക്കിയതിൽ 233 .5 പവൻ സ്വർണ്ണമുള്ളതായി എക്‌സൈസ് .പിഴയും ജി എസ് ടി യും ഒടുക്കിയാൽ സ്വർണ്ണം തിരികെ കൊടുക്കുമെന്ന് ജി എസ് ടി അധികൃതർ .