ദാസ്യപ്പണിയിൽ സേനയിൽ അമർഷം പോലീസ് സംഘടനകളുടെ അടിയന്തര യോഗം

തിരുവനന്തപുരം: ദാസ്യപ്പണിയിൽ സേനയിൽ അമർഷം പുകയുന്ന സാഹചര്യത്തിൽ ഡിജിപി ലോകനാഥ് ബെഹ്റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. പോലീസ് അസോസിയേഷന്‍റെയും പോലീസ് ഓഫീസ് അസോസിയേഷന്‍റെയും യോഗമാണ് വിളിച്ചു ചേർത്തത്. ഇന്ന് രാവിലെ 10.30ന് പോലീസ് ആസ്ഥാനത്താണ് യോഗം. എസ്എപി ക്യാമ്പിലെ സംഘടനാ നേതാക്കളെയും യോഗത്തിൽ വിളിച്ചിട്ടുണ്ട്. എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ മർദിച്ചെന്ന പോലീസ് ഡ്രൈവറായ ഗവാസ്കറുടെ പരാതി വിവാദമായതോടെയാണ് സേനയിലെ ദാസ്യപ്പണിയിൽ സംബന്ധിച്ച് പ്രതിഷേധമുയരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വാഹനങ്ങളുടെ കണക്കും നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു. ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പോലീസിലെ ദിവസവേതനക്കാരായ ക്യാന്പ് ഫോളോവേഴ്സിനെ എസ്എപി ഡെപ്യൂട്ടി കമൻഡാന്‍റിന്‍റെ വീട്ടിലെ പണിക്ക് നിയോഗിച്ചതായി ആരോപണം. പേരൂർക്കട എസ്എപി ഡെപ്യൂട്ടി കമൻഡാന്‍റ് പി.വി രാജുവിന്‍റെ വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ പോലീസുകാരെ നിയോഗിച്ചതായാണ് ആരോപണം ഉയർന്നത്. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ അടുത്ത ദിവസം മുതൽ പണിക്കു വരേണ്ടെന്നു പോലീസുകാരോടു നിർദേശിച്ചു. എന്നാൽ ആരോപണങ്ങൾ പി.വി രാജു നിഷേധിച്ചു. തന്‍റെ വീട്ടിൽ പോലീസുകാരെ ജോലിക്കു നിയോഗിച്ചിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാന്പ് ഫോളോവേഴ്സിനെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ അടിമപ്പണിയെടുപ്പിക്കുന്നെന്ന പരാതി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിരുന്നു. പോലീസിന്‍റെ ഒൗദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്. എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധ തന്നെ മർദിച്ചെന്ന് പോലീസ് ഡ്രൈവറായ ഗവാസ്കർ പരാതിപ്പെട്ടതോടെയാണ് വിഷയം വാർത്തകളിൽ നിറയുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന പരാതി അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ക്യാന്പ് ഫോളോവേഴ്സിനെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ അടിമപ്പണിയെടുപ്പിക്കുന്നെന്ന പരാതിയും എഡിജിപിയുടെ മകൾ നൽകിയ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധ പോലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ചെന്നാണു പരാതി. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഗവാസ്കർ പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിച്ചു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ് ഉപയോഗിച്ച് സ്നിഗ്ധ തന്‍റെ കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്കറിന്‍റെ പരാതി. ഇതിൻപ്രകാരം സ്നിഗ്ധയ്ക്കെതിരേ പോലീസ് കേസെടുത്തു. ഗവാസ്കറിന്‍റെ പരാതി വിവാദമായതിനെ തുടർന്ന് ഇയാൾക്കെതിരേ എഡിജിപിയുടെ മകളും പരാതി നൽകി. തുടർന്ന് ഗവാസ്കറുടെ പേരിലും മ്യൂസിയം പോലീസ് കേസെടുത്തു. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. സംഭവം ഡിസിആർബി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.