തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. മുഖ്യമന്ത്രി വിളിച്ചുചേർത്ത മുൻ ഡിജിപിമാരുടെ യോഗത്തിൽ സെൻകുമാർ ഈ നിർദേശം എഴുതി നൽകി. അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും സെൻകുമാർ മുന്നറിയിപ്പ് നൽകുന്നു. എസ്ഐ മുതൽ ഡിജിപി വരെയുളളവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുത്. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളിൽനിന്ന് അകറ്റി നിർത്തണം. സ്റ്റേഷനുകളിലെ പോലീസ് അസോസിയേഷൻ ഭരണം നിയന്ത്രിക്കണം. ആംബുലൻസും ഫയർ എൻജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെൻകുമാർ എഴുതി നൽകി. അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രിയെ സാധാരണക്കാരിൽനിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും സെൻകുമാർ പറയുന്നു.