നെയ്യാറ്റിൻകര : മാരായമുട്ടത്ത് ബ്ലൈഡു് മാഫിയ പിടിമുറുക്കി .വീട്ടമ്മയെ തടങ്കലിലാക്കി പൂട്ടിയിട്ടു . മാരായമുട്ടം പോലീസ് സ്റ്റേഷൻ പരുധിയിൽ കഴിഞദിവസം രാത്രിയിലാണ് സംഭവം .ധനുവച്ചപുരം സ്വദേശിനി ബിന്ദുവിനെയാണ് മാരായമുട്ടം മാങ്കോട്ടുകോണം സ്വദേശി ശശിയും ,യശോധയും ചേന്ന് പൂട്ടിയിട്ടത് . ബിന്ദു യശോധയിൽ നിന്ന് മുപ്പതിനായിരം രൂപ മുൻപു് കടം വാങ്ങിയിരുന്നു.അമിത പലിശ ഈടാക്കുവാൻ ഇടനിലക്കാരനായ ആധാരമെഴുത്തകരൻ ശശിയും യശോധയും ചേർന്ന് കഴിഞ്ഞ ദിവസം ബിന്ദുവിനെ മാരായമുട്ടത്ത് എത്തിച്ച് 1,35000 രൂപയ്ക്കുള്ള കരാർ ഉണ്ടാക്കാൻ നിർബന്ധിച്ചു .ഇതിന് ബിന്ദു വഴങ്ങാതെ വന്നപ്പോൾ യശോധയും ,വിനുവും, ശശിയും ,അജിയും ചേർന്ന് മുറിയിൽ ഇട്ട് പൂട്ടി. നാട്ടുകാർ മാരായമുട്ടം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് ബിന്ദുവിനെ രക്ഷപ്പെടുത്തി .തുടക്കത്തിൽ മാരായമുട്ടം പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷിക്കാനും കേസെടുക്കാതെ രക്ഷിക്കാനും ശ്രമിച്ചു .ഇന്നലെയോടെ ബിന്ദുവിന്റെ മെഴിയെടുത്ത് യശോധ ,വിനു, ശശി എന്നിവർക്കെതിരെ കേസെടുത്തു .മാരായ മുട്ടം പോലീസ് പരുധിയിൽ ബ്ലേഡ് മഫിയാ പിടിമുറുക്കിയിട്ടു് വർഷങ്ങളായി .മിക്ക പരാതിയിലും ഒത്തുതീർപ്പ് പതിവാകന്നു. ഈ വിഷയം പാറശ്ശാല പോലീസിലും പരാതി നൽകിയിരുന്നു. അവിടെയും ഒത്തുതീർപ്പക്കലായിരുന്നു.മാരായമുട്ടത്തെ ബ്ലേഡ് മാഫിയയുടെ വിവരം മാസങ്ങൾക്കു മുൻപേ സ്പെഷ്യൽ ബ്രാഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം .മാരായമുട്ടം പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരെയും ബ്ലേഡ് മാഫിയയും തമ്മിലുള്ള ബന്ധവും വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാകുമെന്ന് സചനയുണ്ട്.