നെയ്യാറ്റിന്കര: ഡോ.ബി.ആർ .അംബേദ്ക്കർ സാഹിത്യ പുരസ്കാരം പ്രമുഖ ബാലസാഹിത്യകാരൻ അനൂപ് മാരായമുട്ടത്തിന് നല്കി. സാംസ്കാരിക മേഖലയിലെ വ്യക്തിമുദ്ര പതിപ്പിച്ചവര്ക്ക് നല്കുന്ന പുരസ്കാരമാണിത്. ഈ വര്ഷത്തെ മികച്ച ബാലസാഹിത്യ ഗ്രന്ഥമായി അനൂപ് മാരായമുട്ടം രചിച്ച സാഹസികന്റെ വഴികള് എന്ന കഥാസമാഹാരം അര്ഹമായി. യോഗത്തില് വി.എസ്.ശിവകുമാര് എം.എല്.എ പ്രശസ്തി പത്രവും ട്രോഫിയും നല്കി ആദരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില് കൂടിയ യോഗത്തിൽ ഡോ.ശശിതരൂര് എം.പി മുഖ്യ അതിഥിയായിരുന്നു. യോഗത്തില് പേരൂര്ക്കട രവി (ജില്ലാ പ്രസിഡന്റ്) , അയിരൂര് സുഭാഷ് , ആര്യങ്കോട് ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.