ദേവാലയങ്ങളിൽ ഇന്ന് ദഃഖവെള്ളി ആചരണം നടന്നു പട്ടം സെന്റ് മേരീസ് കത്തീഡ്രൽ രാവിലെ എട്ടിന് പ്രഭാതനമസ്കാരം. 12ന് പീഡാനുഭവ സന്ദേശം. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഉച്ചയ്ക്ക് ഒന്നിന് സ്ലീബാ വന്ദനം. 2.30ന് വിശുദ്ധ കുർബാന. 3.30ന് നേർച്ചക്കഞ്ഞി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന. മൂന്നിന് പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണം. മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം. വൈകുന്നേരം ആറിന് കുരുശിന്റെ വഴി, വചനപ്രഘോഷണം. ലൂർദ് ഫൊറോന പള്ളി ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ ശുശ്രൂഷ, സുവിശേഷപ്രസംഗം, കുരിശിന്റെ വഴി, നഗരി കാണിക്കൽ. മുഖ്യകാർമികൻ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാസഹന തിരുക്കർമങ്ങൾ. വചനപ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി. തുടർന്ന് സമാപന സന്ദേശംമലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്. പേരൂർക്കട ലൂർദ് ഹിൽ ദേവാലയം രാവിലെ ഒൻപതു മുതൽ പരിശുദ്ധ കുർബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ പൊതു ആരാധന. മൂന്നിന് പീഡാനുഭവ ശുശ്രൂഷ, കുരുശിന്റെ വഴി, കബറടക്കം. കുറവൻകോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി രാവിലെ എട്ടിന് സ്ലീബാ പാതയും ദുഖവെള്ളിയുടെ ശുശ്രൂഷകളും. വൈകുന്നേരം 6.15ന് സന്ധ്യാ പാർഥന. പാളയം സമാധാനരാജ്ഞി ബസിലിക്ക രാവിലെ ഒൻപതു മുതൽ ദുഖവെള്ളിയുടെ ശുശ്രൂഷകൾ. ഉച്ചകഴിഞ്ഞ് മൂന്നിന് നേർച്ചക്കഞ്ഞി. പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളി രാവിലെ ഒൻപതു മുതൽ മൂന്നുവരെ പരിശുദ്ധ കുർബാനയുടെ ആരാധന. മൂന്നിന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, വചനന്ദേശം, തിരുസ്വരൂപ വണക്കം. പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളി രാവിലെ 8.30ന് ദുഖവെള്ളി ശുശ്രൂഷ, കുരിശ് കുന്പിടൽ, കബറടക്കം, നേർച്ച. വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, ബൈബിൾ പാരായണം. എമ്മാവൂസ് സെന്റ് ജോസഫ് ദേവാലയം രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ആരാധന. മൂന്നിന് ദുഖവെള്ളിയുടെ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി. സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ രാവിലെ എട്ടിന് പ്രഭാതപ്രാർഥന, ധ്യാനം, പ്രദക്ഷണം. കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ആരാധന. മൂന്നിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ, കുരിശിന്റെ വഴി, രൂപം ചുംബിക്കൽ, നേർച്ചക്കഞ്ഞി. വട്ടിയൂർക്കാവ് വിശുദ്ധ ഫ്രാൻസിസ് സാലസ് ദേവാലയം രാവിലെ 9.15 മുതൽ 2.15 വരെ ആരാധന. 2.15ന് കുരിശിന്റെ വഴി. മൂന്നിന് പീഡാനുഭവ ശുശ്രൂഷ. കിള്ളിപ്പാലം സെന്റ് ജൂഡ് പള്ളി രാവിലെ എട്ടിന് കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരവും കുരിശിന്റെ വഴിയും. തുടർന്ന് സമാപന സന്ദേശംഅഞ്ചു തെങ്ങ് ഫൊറോന വികാരി ഫാ.ജോസഫ് ഭാസ്കർ. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ദിവ്യകാരുണ്യ ആരാധന. തുടർന്ന് പീഡാനുഭവ തിരുക്കർമങ്ങൾ. മുഖ്യകാർമികൻ ഇടവക വികാരി ഫാ. ജേക്കബ് സ്റ്റെല്ലസ്. ശ്രീകാര്യം ഓർത്തഡോക്സ് പള്ളി രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ദുഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. മൂന്നാം മണി നമസ്കാരം, മധ്യാഹ്ന നമസ്കാരം, ഒൻപതാം മണി നമസ്കാരം, കബറടക്ക ശുശ്രൂഷ, ചൊറുക്ക, കഞ്ഞി വിതരണം. വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം.