നെയ്യാറ്റിന്കര പെരുങ്കിടവിള ബ്ലോക്കാഫീസിലെ മുച്ചക്രവാഹന വിതരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇന്നലെ രണ്ടു ബ്ലോക്ക് മെമ്പര്‍മാരുടെ നേതൃത്വത്തില് ബ്ലോക്കാഫീസിന്‍റെ റൂഫിലെത്തി ആത്മഹത്യാ ഭീഷണി നടത്തിയത്. ബ്ലോക്ക് മെമ്പര്‍മാരായ ഷാജഹാനും, ഷിജുവും ആണ് 11 മണിയോടെ ബ്ലോക്കാഫീസിന്‍റെ മുകളിലെത്തി താഴേക്കു ചാടി ആത്മഹത്യാ ചെയ്യുമെന്നും ബ്ലോക്ക് വഴി വികലാംഗര്‍ക്ക് നല്‍കാനുള്ള വാഹനങ്ങള് ഉച്ചക്ക് രണ്ടിനു മുന്‍പ് നല്‍കണമെന്നും മുകളിലേക്ക് ആരും കയറുവാന് ശ്രമിക്കരുതെന്നും ഫയര്‍ഫോഴ്സിനോടും അവിടെ കൂടിയ നാട്ടുകാരോടും ആവശ്യപ്പേട്ടു. ഒരു മണിക്കുറോളം അധികൃതരെ മുള്‍മുനയില് നിര്‍ത്തിയ സംഭവം 2 മണിക്കുതന്നെ വാഹനം നല്‍കാമെന്ന ഉറപ്പില് അനുനയിപ്പിച്ച് മെമ്പര്‍മാരെ താഴെ ഇറക്കുകയായിരുന്നു. പെരുങ്കിടവിള ബ്ലോക്കാഫീസില് ദിവസങ്ങളായി വാഹന വിതരണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള് ഉയര്‍ന്നിട്ടുണ്ട് . വിതരണം ഉത്ഘാടനചടങ്ങില് വച്ച് മാത്രമേ നല്‍കൂവെന്ന് ശഠിച്ച് അധികൃതര് രംഗത്തുവന്നതാണ് ദിവസേന ഓരോ വിഷയങ്ങള് ഉണ്‍ാകുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.അംഗപരിമിതരെ വാഹനം കൊടുക്കാൻ 3 തവണ ബ്ലോക്ക് ഓഫീസിൽ വിളിച്ചു വരുത്തിയതായും ആക്ഷേപമുണ്ട് .30 ഓളം അപേക്ഷകരിൽ 9 പേർക്കുള്ള വാഹനവും രെജിസ്ട്രേഷനും നടത്തിയെങ്കിലും വിതരണം നീട്ടിക്കൊണ്ടു പോകുന്നതാണ് വിഷയങ്ങളുടെ കാരണം .