വീഡിയോ കാണാം നെയ്യാറില് ചാടിയ യുവാവ് മുങ്ങിമരിച്ചു

നെയ്യാറില് ചാടിയ യുവാവ് മുങ്ങിമരിച്ചു നെയ്യാറ്റിന്കര: ഇന്നലെ വൈകിട്ട് നാലരയൊടെയാണ് കോടതിക്കു സമീപമുള്ള നെയ്യാറിന്‍റെ കടവില് എത്തിയ കരീ പ്രക്കോണം സ്വദേശിയായ ബൈജു (31) വെള്ളത്തിലേക്ക് ചാടുകയാണുണ്ടായതെന്ന് ദൃക്സാക്ഷികള് പറഞ്ഞു. കണ്ടു നിന്നവര് നെയ്യാറിന് അക്കരെ പോകുവാന് വേന്‍ണ്‍ടി നീന്തുകയാണെന്ന് ആദ്യം തെറ്റിധരിച്ചു. ഏതാന്‍ണ്‍ടണ്‍് നെയ്യാറിന്‍റെ മധ്യഭാഗത്തെത്തിയ ബൈജു വെള്ളത്തിലേക്ക് താണുപോയി. മദ്യപിച്ചശേഷം ഉടുവസ്ത്രങ്ങള് അഴിക്കാതെ ആയിരുന്നു നെയ്യാറില് ചാടിയത്. വിവരമറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് സജിത്തിന്‍റെ നേതൃത്വത്തില് സമീപത്തെ നാട്ടുകാരുടെ സഹായത്തോടെ ഒന്നരമണിക്കൂര് പരിശ്രമിച്ചിട്ടും ബോഡി കണ്ടെത്താനായില്ല ;. ലൈഫ്ബെല്‍റ്റും, വടവും, പാതാളക്കരണ്ടിയും , അല്ലാതെ മറ്റു രക്ഷാപ്രവര്‍ത്തന സാമഗ്രികളോ ഇല്ലാതെ 30 അടി വെള്ളത്തില് പരതുന്നതിനിടയില് കൃഷ്ണകുമാര് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് എറിഞ്ഞ പാതാളക്കരണ്ടിയില് ബൈജുവിന്‍റെ ബോഡി കുരുങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മേസ്തിരി പണിക്കാരനായ ബൈജു അവിവാഹിതനാണ്.ഇന്ന് പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു .