വീഡിയോ കാണാം :കറണ്ട് അശോകനെ കറന്റ് അടിക്കില്ല ബി .പി .എൽ കാർഡ് എ പി എൽ ആയതോടെ കറൻറ് അടിച്ചു

കറണ്ട് അശോകനു ........ ബി.പി.എല് കാര്‍ഡ് ലഭിച്ചില്ല......... മനം നൊന്ത് പുളിമരത്തില് കയറി ആത്മഹ്യ ഭീഷണി:.......... കറണ്ട് അശോകനെ കറന്റ് അടിക്കില്ല ബി .പി .എൽ കാർഡ് എ പി എൽ ആയതോടെ കറൻറ് അടിച്ചു SCST സാംബവ വിഭാഗത്തിൽ പ്പെട്ട അശോകനെ നെയ്യാറ്റിൻകര ആശുപത്രിയിൽ മാനസിക രോഗിയാക്കാൻ ഗൂഡാലോചന ... ആശുപത്രിവിടാൻ മടികാണിച്ച അശോകനെ ഡോക്റ്റർ മാർ മെഡിക്കൽ കോളേജിൽ എത്തിച്ചു മാനസിക രോഗിയാണോ എന്ന് പരിശോധന തിരുവനന്തപുരം : .........ബി.പി.എൽ കാര്‍ഡ് ലഭിക്കാത്തതില് മനം നൊന്ത് നെയ്യാറ്റിന്കര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില് യുവാവ് പുളി മരത്തില് കയറി ആത്മഹത്യ ഭീഷണി മുഴക്കി............ പാറശാല കാട്ടുവിള അശോക് ഭവനില് കറണ്ട് അശോകന് എന്ന് വിളിയ്ക്കുന്ന അശോകന് (46) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 11 മണിയോടു കൂടിയായിരുന്നു നാടകീയ രംഗങ്ങള് അരങ്ങേറിയത്.............. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്‍റെ റേഷന് കാര്‍ഡ് ബി.പി.എല് ആയി ലഭിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിലും അനുബന്ധ ഓഫീസുകളിലും കയറിയിറങ്ങി നിവൃത്തിയില്ലാതെയാണ് ആശോകന് ഇന്നലെ ആത്മഹത്യയ്ക്ക് തയാറായത്. അധികൃതര് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെങ്കിലും ഓരോ ദിവസവും ഓരോ കാരണങ്ങള് പറഞ്ഞ് ഇയാളെ അധികൃതര് മടക്കി അയയ്ക്കുകയായിരുന്നതായി പറയുന്നു. ഇന്നലെ രാവിലെ ത ന്നെ താലൂക്ക് സപ്ലൈ ഓഫീസിലെത്തിയ ആശോകന് ബി.പി.എല് കാര്‍ഡ് ശെരിയായോ എന്ന് തിരക്കുകയും ഇല്ലാ എന്ന മറുപടി ലഭിച്ചയുടന് തന്നെ മറ്റൊന്നും ആലോചിച്ചില്ല. ആത്മഹത്യയില് ഉറച്ച് താലൂക്ക് സപ്ലൈ ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്‍റെ റൂഫില് എത്തുകയും കെട്ടിടത്തോട് ചേര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന് പുളിമരത്തിന്‍റെ ശാഖയിലൂടെ മരത്തിന്‍റെ മുകളിലെത്തി ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു........... ഉടന് തന്നെ നെയ്യാറ്റിന്കര തഹസില്‍ദാര് മോഹന്‍കുമാര് , ഡി.വൈ.എസ്.പി ഹരികുമാര് , താലൂക്ക് സപ്ലൈ ഓഫീസര് തുടങ്ങിയവരുടെ നേതൃത്വത്തില് രക്ഷാ പ്രവര്‍ത്തനങ്ങള് നടത്തുകയും നെയ്യാറ്റിന്കര , തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നും ആവശ്യമായ സർവ വിധ സന്നാഹത്തോ ടെ ഫയര് ആന്‍റ് സേഫ്റ്റി വിദഗ്ധര് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു. ഉടന് തന്നെ തഹസീല്‍ദാര് കളക്ടറെ ഫോണില് ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശം സ്വീകരിച്ച ശേഷം ബി.പി.എല് കാര്‍ഡ് നല്‍കാം എന്ന് ലൗഡ് സ്‌പീക്കറിലൂടെ പ്രഖ്യാപിക്കുകയുമായിരുന്നു............. ഈ സമയം ഫയര് ആന്‍റ് സ്ഫ്റ്റേി ഉദ്യോഗസ്ഥരായ ചന്ദ്രന് , ബിനു , ജയകുമാര് എന്നിവര് പുളിമരത്തിനു മുകളില് കയറി അതിസാഹസികമായി അശോകനെ താഴെയിറക്കുകയായിരുന്നു. ഈ സമയം ഇയാള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അശോകന് അബോധാവസ്ഥയിലായതിനാല് നെയ്യാറ്റിന്കര ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു...........