കാരുണ്യ പ്രവര്‍ത്തനവുമായി നെയ്യാറ്റിന്‍കര പൗരാവലി;

കാരുണ്യ പ്രവര്‍ത്തനവുമായി നെയ്യാറ്റിന്‍കര പൗരാവലി; ഹോം ഗാര്‍ഡുകള്‍ക്ക് കുടയും ദാഹജലവും നല്‍കി: നെയ്യാറ്റിന്‍കര: അമിതമായ ചൂടില്‍ ട്രാഫിക് ജോലി നോക്കിയിരുന്ന ഹോംഗാര്‍ഡ ് കുഴഞ്ഞുവീണ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര പൗരാവലിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും ട്രാഫിക് ഡ്യൂട്ടി നോക്കുന്ന ഹോംഗാര്‍ഡുകള്‍ക്കും കുടി വെളളം സൗജന്യമായി നല്‍കി വരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് നെയ്യാറ്റിന്‍കര പൗരാവലി , വ്യാപാരി വ്യവസായി എകോപന സമിതി , നിംസ് മെഡിസിറ്റി , വിശ്വഭാരതി പബ്ലിക് സ്കൂള്‍ എന്നിവയുടെ സഹകരണത്തോടെ ആലുംമൂട് നാഗര്‍ ക്ഷേത്ര നടയില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ സംഭാര വിതരണവും ഹോം ഗാര്‍ഡുകള്‍ക്ക് ആവശ്യമായ കുടി വെളള ബോട്ടിലും സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ കുടകളും നല്‍കുകയുണ്ടായി. കൊടും ചൂടില്‍ നിന്ന് ഹോംഗാര്‍ഡുകളുടെ രക്ഷയ്ക്കായി നെയ്യാറ്റിന്‍കര പൗരാവലി കുടിവെള്ളവും കുടയും നല്‍കുന്നത് എസ്.ഐ.സന്തോഷ്കുമാര്‍ ഉത്ഘാടനം ചെയ്യ്തു.ചടങ്ങില്‍ പൗരാവലി പ്രസിഡന്‍റ് മഞ്ചത്തല സുരേഷ് , കണ്‍വീനര്‍ ഓലത്താന്നി അനില്‍ , കൗണ്‍സിലര്‍ ഉഷാകുമാരി , പൗരാവലി അംഗങ്ങളായ ബാലഗംഗാധരന്‍ , ഗോപു , നാരായണന്‍ , സുരേന്ദ്രന്‍ , അജി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സതീഷ്ശങ്കര്‍ , സജന്‍ ജോസഫ് , കെ.പി.ഉദയകുമാര്‍ , ശബരിനാഥ് രാധാകൃഷ്ണന്‍ , മണലൂര്‍ സന്തോഷ് , ശിവപ്രസാദ് , തമ്പി , വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു.