വീഡിയോ കാണാം ;സ്കൂളിനു തീ പിടിച്ചതോ തീ കൊളുത്തിയതോ ദുരൂഹത മാറുന്നില്ല

നെയ്യാറ്റിന്കര:സ്കൂളിനു തീ പിടിച്ചതോ തീ കൊളുത്തിയതോ ദുരൂഹത മാറുന്നില്ല നെയ്യാറ്റിന്കര ഗവ. ബി.എച്ച്.എസ്.എസിന്‍റെ ഓഫീസ് കെട്ടിടത്തില് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തില് വന് നാശനഷ്ടം. സ്കൂള് കോമ്പൗണ്ടില് പ്രധാന കെട്ടിടത്തില് എച്ച്.എമ്മിന്‍റെ ഓഫീസിന് ഇടതുവശത്തായി പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്‍റര് ഫോര് ഇംഗ്ലീഷ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഓട് മേഞ്ഞ കെട്ടിടമാണ് ചൊവ്വാഴ്ച രാത്രി 10.15 ഓടെ അഗ്നിക്കിരയായത്. സ്കൂള് കെട്ടിടത്തില് നിന്നും തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര് വിവരം നെയ്യാറ്റിന്കര ഫയര് ഫോഴ്സില് അറിയിക്കുകയായിരുന്നു. ഉടന് നെയ്യാറ്റിന്‍കരയില് നിന്നും സംഭവസ്ഥലത്ത് പാഞ്ഞെത്തിയ രണ്ട് യൂണിറ്റുകള് തീ കെടുത്താന് കിണഞ്ഞ് ശ്രമം നടത്തിയെങ്കിലും അഗ്നി നിയന്ത്രണ വിധേയമാകാത്തതിനാല് മറ്റ് സ്ഥലങ്ങളില് വിവരം അറിയിച്ചതനുസരിച്ച് പാറശാല , പുവാര് , കാട്ടാക്കട , ചെങ്കല്‍ചൂള എന്നിവിടങ്ങളില് നിന്നും എട്ടോളം ഫയര് എഞ്ചിനുകള് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. രാത്രി 12.30 ഓടുകൂടിയാണ് ഫയര് ഫോഴ്സ് സംഘം പിന്‍മാറിയത്. എന്നാല് ഇന്നലെ രാവിലെ 10 മണിയായിട്ടും തീ കത്തിയ കെട്ടിടത്തില് നിന്നും തീയുംപുകയും ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്കര നെയ്യാറ്റിന്കര എസ്.എച്ച്.ഒ ബിജോയും അറിയിച്ചതനുസരിച്ച് നെയ്യാറ്റിന്കര ഫയര് ഫോഴ്സ് വീണ്ടും എത്തി തീ പൂര്‍ണമായി കെടുത്തുകയായിരുന്നു. തീ പിടിച്ച കെട്ടിടത്തിനുളളില് പ്രവര്‍ത്തിച്ചിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ടീച്ചേഴ്സ് ട്രെയിനിംങ് സെന്‍ററാണ് പൂര്‍ണമായും കത്തി നശിച്ചത്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ടീച്ചര്‍മാര്‍ക്ക് ഈ സ്ഥാപനത്തില് വച്ചായിരുന്നു ട്രെയിനിംങ് നല്‍കി വന്നിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഈ ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. വിലമതിക്കാനാകാത്ത നിരവധി റഫറന്‍സ് ഗ്രന്ഥങ്ങള് കത്തി നശിക്കുകയുണ്ടായി. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ട്രെയിനിംങ് സെന്‍ററി ന്‍റെ പ്രിന്‍സിപ്പല് ഡോ.ശ്രീജിത്ത് പറഞ്ഞു. ട്രെയിനിംങ് ആവശ്യത്തിനായി ഉപയോഗിക്കുന്ന നിരവധി കംപ്യൂട്ടറുകള് , എല്.ഇ.ഡി പ്രൊജക്ടറുകള് , ഫര്‍ണിച്ചറുകള് , ഷെല്‍ഫുകള് എന്നിവ കത്തി നശിച്ചതില് ഉള്‍പ്പെടുന്നു. സംഭവത്തിനു പിന്നില് സാമൂഹ്യ വിരുദ്ധരാകാമെന്നാണ് സ്ഥാപനത്തിലെ പ്രിന്‍സിപ്പാളി ന്‍റെയും സ്കൂള് പി.ടി.എ പ്രസിഡന്‍റിന്‍റെയും നിഗമനം. തീ പിടിച്ച കെട്ടിടത്തില് നാല് ക്ലാസ് റൂമുകളാണുളളത്. ഇതില് ഒന്നും രണ്ടും റൂമുകളിലാണ് ട്രെയിനിംങ് സെന്‍റര് പ്രവര്‍ത്തിച്ചിരുന്നത്. തൊട്ടടുത്ത രണ്ട് റൂമുകളില് ഒടിഞ്ഞ ഫര്‍ണിച്ചറുകളും പേപ്പര് കൂമ്പാരങ്ങളും അലക്ഷ്യമായി വാരി കൂട്ടിയിരുന്നു. ഈ രണ്ട് റൂമുകളും പകലും രാത്രിയിലും പൂട്ടുന്ന പതിവില്ല. കെട്ടിടത്തില് ഫര്‍ണിച്ചറുകള് കൂട്ടിയിട്ടിരുന്ന മുറിയിലാണ് ആദ്യം തീ പിടിത്തമുണ്ടായത്. സംഭവം ആറിഞ്ഞ് കെ.ആന്‍സലന് എം.എല്.എ സ്ഥലത്തെത്തിയിരുന്നു. സ്കൂളിനു ചുറ്റും കാടും പടര്‍പ്പും വളര്‍ന്ന് ഇഴ ജന്തുക്കളുടെ കേന്ദ്രമായി മാറിയതിനെതിരെ രക്ഷിതാക്കളുടെ പരാതി നിലനില്‍ക്കവേയാണ് തീ പിടിത്തമുണ്ടായത്.നെയ്യാറ്റിന്കര ഫയര് സ്റ്റേഷന് ഓഫീസര് സജിത് , അസി.സ്റ്റേഷന് ഓഫീസര് യേശുദാസ് , ലീഡിംങ് ഫയര്‍മാന് രാധാകൃഷ്ണന് എന്നിവര് നേതൃത്വം നല്‍കി.