ബോണക്കാട് കുരിശ് വിഷയത്തിൽ :പോലീസിന്റെ നാരനായാട്ടി നെതിരെ പ്രതിക്ഷേധം ജുഡീഷ്യൽ അന്നുവേഷണം ,കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിക്ഷേധ മാർച് കുരിശുമലയാത്ര തടഞ്ഞ സംഭവവും സംഘര്‍ഷവും; കെ.സി.വൈ.എമ്മിന്‍റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി: നെയ്യാറ്റിന്‍കര: കുരിശ് തകര്‍ത്ത സംഭവത്തിന്‍റെ പേരില്‍ തര്‍ക്കം നില ലില്‍ക്കുന്ന ബോണക്കാട് കുരിശുമയയിലേയ്ക്ക് കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ തീര്‍ഥാടന യാത്ര പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിതുര കലുങ്ക് ജങ്ഷനിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തിയതില്‍ നിരവധി വിശ്വാസികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ കെ.സി.വൈ.എം (കേരള ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റ്) ന്‍റെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍റ് ജങ്ഷനില്‍ എത്തിച്ചേരുകയും ദേശീയപാതയില്‍ ധര്‍ണ നടത്തുകയുമായിരുന്നു. നെയ്യാറ്റിന്‍കര രൂപത വികാരി ഫാദര്‍.വി.പി.ജോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കത്തോലിക്ക് അ സോസിയേഷന്‍ നേതാവ് സദാനന്ദന്‍ , കേരള ലാറ്റിന്‍ വിമന്‍സ് അസോസി യേഷന്‍ നേതാവ് അല്‍ഫോണ്‍സ ആന്‍റില്‍ , കെ.സി.വൈ.എം നേതാവ് കിരണ്‍ കേസരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്ത് പ്രതിസന്ധി ഉണ്ടായാലും അവ തരണം ചെയ്ത് ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാദര്‍ വി.പി.ജോസ് അഭിപ്രായപ്പെട്ടു. ജനുവരി 9 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നെയ്യാറ്റിന്‍കര രൂപതയുടെ ആഭിമുഖ്യത്തില്‍ ഉപവാസ സമരവും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.