ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ബിജെപിയുടെ ലീഡ് നില കേവല ഭൂരപക്ഷത്തിലെത്തി. ആകെയുള്ള 182 സീറ്റിലെ ലീഡ് നില അറിവായപ്പോൾ ബിജെപി 106 സീറ്റിലും കോണ്‍ഗ്രസ് 74 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ രാജ്കോട്ട് മണ്ഡലത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പിന്നിലാണ്. ആദ്യ ഫലസൂചനകളിൽ മുന്നിട്ടു നിന്നിരുന്ന രൂപാനി പിന്നീട് പിന്നിലേക്കു പോകുന്നതാണ് കാണാൻ സാധിക്കുന്നത്. സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എക്സിറ്റ്പോൾ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് ലീഡ് നില ഉയർത്തിയത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുൻതൂക്കം നേടിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവായ അല്‍പേഷ് താക്കുറും ബിജെപി കോട്ടകളില്‍ വിളളല്‍ വീഴ്ത്തിയെന്നു തന്നെയാണ് ആദ്യ ഫലസൂചനകൾ.