രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്.

കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഓഖി ദുരിന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് അദ്ദേഹം. രാവിലെ 11 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന രാഹുല്‍ഗാന്ധി 11.30 ന് ഓഖി ദുരിതം വിതച്ച പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ പള്ളിക്ക് മുന്നില്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തും. 12ന് മറ്റൊരു ദുരിന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തും. അതിനുശേഷം ഹെലികോപ്ടര്‍ മാര്‍ഗം തമിഴ്‌നാട്ടിലെ ദുരന്തബാധിത മേഖലയായ ചിന്നത്തുറയിലേക്ക് പോകും.