ഡിജിറ്റല്‍ ഇന്ത്യ? ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍

ഇതോ ഡിജിറ്റല്‍ ഇന്ത്യ? ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍; ഡിജിറ്റല്‍ ഇന്ത്യ വാദം ശക്തമാവുന്നതിനിടെ ഇന്ത്യയ്ക്ക് നാണക്കേടായി ഇന്റര്‍നെറ്റ് സ്പീഡിന്റെ തോത്. ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം ബഹുദൂരം പിന്നിലെന്ന് ഉക്ലയുടെ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വേഗതയുടെ തോത് അളക്കുന്ന ഊക്ലയുടെ അന്താരാഷ്ട്ര സ്പീഡ് ടെസ്റ്റിലാണ് ഇന്ത്യയെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പിന്നിലാക്കിയത്. സാമ്പത്തികസാമൂഹിക നിലയില്‍ ഇന്ത്യയുടെ അടുത്തെത്താത്ത രാജ്യങ്ങള്‍ പോലും പട്ടികയില്‍ ഏറെ മുന്നിലാണ്. 4 ജി രാജ്യമൊട്ടും വ്യാപിച്ചിരിക്കുന്ന സമയത്താണ് ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം ബഹുദൂരം പിന്നിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇന്ത്യ. ഇന്ത്യയില്‍ 8.80 എംബിയാണ് വേഗത. ഇതിന്റെ എട്ടോളം ഇരട്ടി വേഗതയുള്ള നോര്‍വെയാണ് ലോകപട്ടികയില്‍ ഒന്നാമത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡാണ് നോര്‍വേയ്ക്കുള്ളത്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. 53.01 എംബി ശരാശരി വേഗതയുള്ള നെതര്‍ലാന്‍ഡ്‌സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്ലാന്‍ഡ് മൂന്നാമതുമാണ്. 31.22 എം.ബി വേഗതയുള്ള ചൈന 31 ാം സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യുകെ 43ാം സ്ഥാനത്തും 26.32 എം.ബി വേഗതയുള്ള അമേരിക്ക 44ാം സ്ഥാനത്തുമാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ഡൗണ്‍ലോഡ് വേഗത ശരാശരി 7.65 എംബി ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 15 ശതമാനം വര്‍ധനയാണ് ഡാറ്റാ വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു.