വീഡിയോ കാണാം :പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ നെയ്യാറ്റിന്‍കരയിലെ റോഡ്‌ ഉപരോധം

പൊഴിയൂരിലെ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. നെയ്യാറ്റിന്‍കര ബസ്റ്റാന്‍റ് ജംഗ്ഷനിലെ ദേശീയപാതയിലാണ് ആയിരകണക്കിനു മത്സ്യതൊഴിലാളികള്‍ കൂട്ടമായെത്തി റോഡ് ഉപരോധിച്ചത്. സ്ത്രീകളടക്കമെത്തിയവര്‍ റോഡില്‍ കുത്തിയിരുന്നു. നാല്പത്തിയാറോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട് തിരികെ വന്നിട്ടില്ല. ഇവരില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരും പുറംകടലില്‍ നിന്നും കൊണ്ടുവരാന്‍ കേന്ദ്രകേരള സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആയിരുന്നു റോഡ് ഉപരൊധം. 150 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പലരും കുടുങ്ങി കിടക്കുന്നുണ്ടെന്നും നേവിയുടെയും എയര്‍ഫോഴ്സിന്‍റെയും സഹായത്തോടെ കരയിലെത്തിക്കാന്‍ ഉറപ്പുതരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഒരുമണിയോടെ എസപി അജയ്കുമാര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ ആര്‍ച്ച് വഷപ്പ് സൂസപാക്യവുമായി ചര്‍ച്ച തുടങ്ങി തീരുമാനത്തിലായതോടെ സമരം പിന്‍വലിച്ചു. 15 പേരെ ഉള്‍പ്പെടുത്തി നേവിയുടെയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇന്നുരാവിലെ മുതല്‍ തിരച്ചില്‍ ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആര്‍ച്ച് വഷപ്പ് സൂസപാക്യവും സമരക്കാരെ അറിയിച്ചു. രാവിലെമുതല്‍ ടെക്സ്റ്റിനു വന്നവരും യാത്രക്കാരും വാഹനങ്ങളില്ലാതെ വലഞ്ഞു. നെയ്യാറ്റിന്‍കര: ഓഖി ചുഴലികാറ്റിനെത്തുടര്‍ന്ന്‌ പൊഴിയൂരില്‍ നിന്നും കടലില്‍ പോയി ഇനിയും കന്‍ടണ്ടെത്താനുളള 46 മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ തലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ നെയ്യാറ്റിന്‍കരയില്‍ മണിയ്ക്കൂറുകളോളം ദേശീയപാത ഉപ രോധിച്ചു. രാവിലെ 10.30 ഓടുകൂടി വിവിധ വാഹനങ്ങളില്‍ എത്തിച്ചേര്‍ന്ന ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍റിന്‌ സമീപമുളള ദേശീയപാത ഉപരോധിച്ചത്. ഉപരോധത്തെത്തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും മന്ത്രി മേഴ്സികുട്ടിയമ്മ എത്തി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന ആശയത്തില്‍ മത്സ്യ ത്തൊഴിലാളികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനു ശേഷം റൂറല്‍ എസ്.പി അശോക്കുമാര്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുയെങ്കിലും ശ്രമം പരാചയപ്പെടുകയായിരുന്നു. മണിയ്ക്കൂറുകള്‍ കഴിഞ്ഞ്‌ എ.ഡി.എം ജോണ്‍സാമൂവല്‍ എത്തുകയും മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതിനെത്തുടര്‍ന്ന്‌ വൈകിട്ട്‌ 3 മണിയോടുകൂടി ഉപരോധം അവസാനിക്കുകയായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഇന്ന്‌ (ഞായര്‍) പൊഴിയൂരിലും സമീപ പ്രദേശമായ പരുത്തിയൂരിലും എത്തി മത്സ്യത്തൊഴിലാളികളെ കാണാം എന്നായിരുന്നു എ.ഡി.എം നല്‍കിയ ഒന്നാമത്തെ ഉറപ്പ്‌. തുടര്‍ന്ന്‌ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ കടലില്‍ അകപ്പെട്ട് ഇനിയും പൊഴിയൂര്‍ മേഖലയില്‍ നിന്നും തിരികെ എത്താത്തതായ 31 മത്സ്യത്തൊഴിലാളികളെ കന്‍െടണ്ടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യം ഉണ്ടന്‍ടാക്കണമെന്നതായിരുന്നു. ഈ ആവശ്യവും എ.ഡി.എം അംഗീകരിക്കുകയായിരുന്നു. ഇതിനായി ഇന്നലെ വൈകിട്ടു തന്നെ പൊഴിയൂര്‍ മേഖലയില്‍ നിന്നും 15 മത്സ്യത്തൊഴിലാളികളെ തിരച്ചിലിനായി കണ്ടെത്തുകയും ചെയ്തു. തെരച്ചിലിനായി രണ്ട്‌ കപ്പലുകളും ഒരു ഹെലികോപ്റ്ററും ഇന്നലെ വൈകിട്ട്‌ തന്നെ തിരിക്കാന്‍ സൗകര്യം ഒരുക്കാമെന്നാ മെന്നും എ.ഡി.എം ഉറപ്പ്‌ നല്‍കി. ഇതില്‍ ഹെലി കോപ്റ്ററില്‍ 5 മത്സ്യത്തൊഴിലാളികളും ഓരോ കപ്പലിലും അഞ്ച്‌ അഞ്ച്‌ മത്സ്യത്തൊഴിലാളികളും തിരച്ചില്‍ സംഘത്തോടൊപ്പും അനുഗമിക്കാന്‍ അവസരം നല്‍കാം എന്നും ഉറപ്പ്‌ നല്‍കി. രാവിലെ പെരി വെയിലിനെ വകവയ്ക്കാതെയായിരുന്നു മത്സ്യ ത്തൊഴിലാളികള്‍ റോഡ് ഉപരോധം നടത്തിയത്. തുടക്കം മുതല്‍ ചര്‍ച്ച പാളിയതിനെത്തുടര്‍ന്ന്‌ തൊഴിലാളികള്‍ ദേശിയപാതയില്‍ ഉച്ചയോടുകൂടി ടെന്‍ഡുകള്‍ സ്ഥാപിച്ചായിരുന്നു ഉപരോധം. ഉപരോധത്തെത്തുടര്‍ന്ന്‌ ദേശീയ പാതയി ലെ ഗതാഗതം താറുമാറായി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം രാവിലെ മുതല്‍ സ്ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു. പെരി വെയിലില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക്‌ ബോധക്ഷയം സംഭവിച്ചു. -